ഓൺലൈൻ ഭക്ഷണത്തിന് ചെലവേറും; സ്വിഗ്ഗിയും സൊമാറ്റോയും പ്ലാറ്റ്‌ഫോം ഫീ കൂട്ടി
സൊമാറ്റോയും സ്വിഗ്ഗിയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഫീസ് ആറുരൂപയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഇത് അഞ്ചുരൂപയായിരുന്നു. അതായത് 20 ശതമാനത്തിന്റെ വര്‍ധനവ്. ഒരു രൂപ കൂട്ടി എന്നത് മാത്രമല്ല. ഇതുവരെ ഡല്‍ഹി, ബെംഗളൂരു നഗരങ്ങളിലായിരുന്നു സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് ഈടാക്കിയിരുന്നത്. ഇത് മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഓണ്‍ലൈന്‍ വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന ഡെലിവറി ചാര്‍ജ്, ജിഎസ്.ടി, റസ്റ്ററന്റ് ചാര്‍ജ്, ഹാന്‍ഡ്ലിങ് ചാര്‍ജ് എന്നിവയ്ക്ക് പുറമേ പുതുതായി പ്ലാറ്റ്ഫോം ഫീസ് കൂടി ഇനി മുതല്‍ നല്‍കേണ്ടി വരും.
കഴിഞ്ഞ വര്‍ഷം മുതലാണ് ഇരുകമ്പനികളും പ്ലാറ്റ്ഫോം ഫീഡ് ഈടാക്കാന്‍ ആരംഭിച്ചത്. തുടക്കത്തില്‍ ഇത് രണ്ട് രൂപയായിരുന്നു. പിന്നീട് ഘട്ടംഘട്ടമായി കൂട്ടിയാണ് ഇപ്പോള്‍ ആറ് രൂപയിലേക്കെത്തിയത്.