വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
തദ്ദേശ അദാലത്ത്: സെപ്തംബർ 2 ന് കണ്ണൂരിൽ
മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായുള്ള നാലാം നൂറു ദിന പരിപാടിയിൽ സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് സെപ്റ്റംബർ 2 ന് ജില്ലയിൽ നടക്കും.
ജൂലൈ 15 മുതൽ ഒക്ടോബർ 22 വരെ സംസ്ഥാനത്ത് നടക്കുന്നത് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് . മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദാലത്ത് തിരുവനന്തപുരത്ത് ഓഗസ്റ്റ് ആറിന് ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളിൽ ഇത് വരെ പരാതി നൽകിയതും സേവനം നൽകി തീർപ്പാക്കാൻ കഴിയാത്തതുമായ പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ഓഫീസുകളിൽ തീർപ്പാകാത്ത പരാതികൾ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പുതിയ പരാതികൾ/ നിർദേശങ്ങൾ, എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക.
ലൈഫ് പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവ്വീസ് വിഷയങ്ങൾ ഇവ പരിഗണിക്കുന്നതല്ല.
ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്കരണം,വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവ്വഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങൾ, ആസ്തി മാനേജ്മെൻ്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗ കര്യങ്ങളുടെയും കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്ന വിഷയങ്ങൾ.
അപേക്ഷകൾ നൽകുന്നതിന് സോഫ്റ്റ് വെയർ സൗകര്യം ക്രമീകരിക്കും. ഇതുവരെയും തീർപ്പാക്കാത്ത അപേക്ഷകൾ പുതിയതായി സമർപ്പിച്ചിട്ടില്ലെങ്കിൽ ഓൺ ലൈനായി സോഫ്റ്റ് വെയറിൽ അപ് ലോഡ് ചെയ്യാം. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24.
അതിഥി അധ്യാപക നിയമനം
കാസര്‍കോഡ് ജില്ലയിലെ കിനാനൂര്‍ കരിന്തളം ഗവണ്മെന്റ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍, ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പറും സഹിതം ജൂലൈ 31 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍ 04672 235955
ഐടി കോഴ്സുകള്‍
സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്സുകളില്‍ കണ്ണൂര്‍ ജില്ലയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജുലൈ 31-നകം പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.ted. cdit.org സന്ദര്‍ശിക്കുക.
ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സഥാപനത്തില്‍ ഫാര്‍മസിസ്റ്റ് താല്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ്് എക്സ്ചേഞ്ചുകളില്‍ ആഗസ്റ്റ് 6 നു പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
സീറ്റൊഴിവ്
പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി സി എ, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബികോം കോഓപ്പറേഷന്‍, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ് സി, എസ് ടി, ഒബിസി, ബിഎച്ച്, ഫിഷറീസ് വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.
ഫോണ്‍ 8547005048, 9847007177.
ഡിപ്ലോമ കോഴ്സ്
കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്‍ഡ് ആനിമേഷന്‍ ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവുണ്ട്. ഫോണ്‍ 0490 2321888, 9400096100
സൗജന്യ പഠനോപകരണ കിറ്റ്: ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തില്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയ്യതി ആഗസ്റ്റ് 7 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ജില്ലാ ഓഫീസിലും, ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org ലും ലഭിക്കും. 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍. 0497- 2705197
തെങ്ങിന് തടം മണ്ണിന് ജലം: ക്യാമ്പയിന് ആഗസ്റ്റില്‍ തുടക്കമാവും
മഴവെള്ളം ഭുമിയിലേക്കു സ്വാഭാവികമായി ഇറങ്ങുന്നത് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് തെങ്ങിന് തടം മണ്ണിന് ജലം ക്യാമ്പയിന് ആഗസ്റ്റില്‍ തുടക്കമാവും. ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും കര്‍ഷക സംഘടനകളുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ക്യാമ്പയിന് ഏറ്റെടുക്കുന്നത്. എന്‍ എസ് എസ്, റസിഡന്‍സ് അസോസിയേഷനുകള്‍ , യുവജന സംഘടനകള്‍, തുടങ്ങിയവയുടെ സഹകരണം കൂടി ക്യാമ്പയിനില്‍ തേടും. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പരമാവധി പ്രയോജനപെടുത്തും. തടമെടുക്കാന്‍ പരിശീലനം ആവശ്യമാണെങ്കില്‍ നല്‍കും. കാര്‍ഷിക യന്ത്രങ്ങൾ ഉപയോഗിച്ച് തടം തയ്യാറാക്കുന്നതിന്റെ സാധ്യതയും പ്രയോജനപ്പെടുത്തും. ആദ്യ ഘട്ടത്തില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ചുരുങ്ങിയത് ഒരു വാര്‍ഡില്‍ ക്യാമ്പയിന് നടപ്പാക്കും. ജല ക്ഷാമം രൂക്ഷമായി അനുഭവപ്പെടാറുള്ള വാര്‍ഡിനാണ് മുന്‍ഗണന.ഇടവപ്പാതി അവസാനിക്കും മുമ്പ് ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലാകും തടമെടുപ്പ് . പരമാവധി മഴ വെള്ളം ഒഴുകി പോകാതെ ഭൂമിയില്‍ സംഭരിക്കുകയാണ് ലക്ഷ്യം .
നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി ആഗസ്റ്റ് രണ്ടിന്
ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി ആഗസ്റ്റ് രണ്ടിന് നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി സംഘടിപ്പിക്കുന്നു. പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കുന്ന ഉച്ചകോടി രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ നൈപുണ്യ വികസനത്തിന്റെയും നൈപുണ്യം നേടിയവരെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിന്റെയും നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷന് ആൻ്റ് സ്റ്റേറ്റ് സ്കിൽ സെക്രട്ടറിയേറ്റ് ഉച്ചകോടിക്ക് മേല്‍നോട്ടം നല്‍കും. കൂടുതൽ വിവരങ്ങൾക്ക് 8590721016 നമ്പറിൽ ബന്ധപ്പെടാം
ലേലം
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഹാച്ചറി കെട്ടിടം തില്ലങ്കേരി വ്യവസായ എസ്റ്റേറ്റിലെ ടി പി 200 സി നമ്പര്‍ മുറി, ഉരുപ്പുംകുണ്ട് വ്യവസായ എസ്റ്റേറ്റിലെ 11 മുറികള്‍ എന്നിവയുടെ ലേലം ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍ 0490 2491240.