വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പ്രിസം എഴുത്ത് പരീക്ഷ 29ന് ജില്ലാ പഞ്ചായത്ത് ഹാളില്‍

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള എഴുത്ത് പരീക്ഷ ജൂലൈ 29ന് നടക്കും. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളാണ് കണ്ണൂര്‍ ജില്ലയിലെ പരീക്ഷാ കേന്ദ്രം. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ.
പരീക്ഷാര്‍ത്ഥികള്‍ക്ക് careers.cdit.org യില്‍ നിന്ന് ജൂലൈ 26ന് രാവിലെ മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. പരീക്ഷ എഴുതുന്നവര്‍ ഹാള്‍ ടിക്കറ്റ്, ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. രാവിലെ 10 മണിക്ക് ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. 10.30നോ അതിനു ശേഷമോ എത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

വായനാ മാസാചരണം: ആഷിത്, ടെല്‍ഗ തെരേസ ബാബു, ജസ്മിന്‍ പ്രസാദ് വിജയികള്‍
ജില്ലാ തല സംഘാടക സമിതിയുടെ ആഭിമുഖ്യത്തിലുള്ള വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല സാഹിത്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ നോവല്‍ ആസ്വാദന മത്സരത്തില്‍ ആലക്കോട് എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ടെല്‍ഗ തെരേസ ബാബു ഒന്നാം സ്ഥാം നേടി. ഇരിക്കൂര്‍ സെന്റ് ജോസഫ് യുപിയിലെ ലിയോ മോള്‍ ജോബന്‍ രണ്ടാം സ്ഥാനവും പുറത്തില്‍ ന്യൂ മാപ്പിള യുപിയിലെ ഫാത്തിമ ബത്തൂല്‍ മൂന്നാം സ്ഥാനവും നേടി.
തിരക്കഥ രചനാമത്സരത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മൊറാഴ ജിഎച്ച്എസ്എസിലെ ആഷിതും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മണിക്കടവ് സെന്റ് തോമസ് എച്ച്എസ്എസിലെ ജസ്മിന്‍ പ്രസാദും ഒന്നാം സ്ഥാനം നേടി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം മുണ്ടേരി ജിഎച്ച്എസ്എസിലെ അജയ് കെ അരവിന്ദും മൂന്നാം സ്ഥാനം മാലൂര്‍ ജിഎച്ച്എസ്എസിലെ മെറിന്‍ റോസ് ബിനോയിയും കരസ്ഥമാക്കി.
ബിആര്‍സി തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച രചനകളാണ് ഇരു വിഭാഗത്തിലും ജില്ലാ തല മത്സരത്തിന് പരിഗണിച്ചത്. സമ്മാനദാനം ജില്ലാതല സമാപന പരിപാടിയില്‍ നടക്കും.
സ്‌കഫോള്‍ഡ് ക്യാമ്പ്

സമഗ്ര ശിക്ഷാ കേരളം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌കഫോള്‍ഡ് രണ്ടാം വര്‍ഷ  ക്യാമ്പും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സംഗമവും റെയിന്‍ബോ സ്യൂട്ടില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ  ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഇ സി വിനോദ് അധ്യക്ഷനായി. പഠനത്തില്‍ മിടുക്കരായ, സാമൂഹ്യ സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് പിന്തുണ നല്‍കുന്ന പദ്ധതിയാണ് സ്‌കഫോള്‍ഡ്. അക്കാദമിക, കരിയര്‍, ജീവിത നൈപുണി ക്ലാസുകള്‍, ക്യാമ്പുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. ക്യാമ്പില്‍ അറുപതോളം  കുട്ടികള്‍ പങ്കെടുത്തു. ചടങ്ങില്‍  ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ  കെ വി ദീപേഷ്, ടി കെ വിജില്‍, എം അഫ്‌സല്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ലിതേഷ് കോളയാട് മോട്ടിവേഷന്‍ ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസര്‍ രാജേഷ് കടന്നപ്പള്ളി സ്വാഗതവും സി സാരംഗ് നന്ദിയും പറഞ്ഞു.
നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ    ജൂലൈ 27 ലെ പരിപാടി
എസ് എസ് എൽ സി, +2 വിജയികള്‍ക്ക് അനുമോദനം,  വ്യാപാരി – വ്യവസായി ഭവന്‍, സംഗമം ജംഗ്ഷന്‍ , തലശ്ശേരി  വൈകിട്ട് 4  മണി
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ജൂലൈ 27 ന് രാവിലെ 11ന് കലക്‌ട്രേറ്റ് ഓഡിറ്റോറിയത്തിൽ ചേരും.
സൈക്കോളജി അപ്രന്റിസ് നിയമനം
കാസര്‍ഗോഡ് ജില്ലയിലുള്ള കിനാനൂര്‍ കരിന്തളം ഗവ കോളേജില്‍ 2024 25 വര്‍ഷം സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29 രാവിലെ 10.30 ന് പ്രിൻസിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഫോണ്‍ 0467 2235955
ക്വട്ടേഷന്‍
മത്സ്യഫെഡ് കണ്ണൂര്‍ ജില്ലാ ഓഫീസ് ഹാച്ചറി കോര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലെ കുടി വെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിലേക്കായി ജില്ലാ ഓഫീസില്‍ ഒരു ടാങ്കും ഹാച്ചറി കോര്‍ട്ടേഴ്‌സിന് 2 ടാങ്കും ഘടിപ്പിച്ച് ഹാച്ചറിയില്‍ നിന്ന് ലഭ്യമായ 1.5 എച്ച് പി യുടെ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് സംഭരിക്കുന്നതിനുള്ള അടിയന്തര പ്രവൃത്തികള്‍ക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍  ജുലൈ 31 ഉച്ചക്ക് ശേഷം 3 മണിക്കുള്ളില്‍ കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ജില്ലാ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍ 0497 2731257
ധനസഹായം
തടവുകാരുടെ ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ ധനസഹായം തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം അതിക്രമത്തിനു ഇരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസ് വഴി പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍  കെയര്‍ പ്രാഗ്രാമിന്റെ ഭാഗമായി  പിന്നോക്കാവസ്ഥയിലുള്ള മുന്‍ ശിക്ഷാ തടവുകാര്‍ പ്രൊബേഷണര്‍മാര്‍ 5 വര്‍ഷമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ ആശ്രിതര്‍ എന്നിവര്‍ക്കാണ് പദ്ധതി . അപേക്ഷകര്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ വഴി (www.suneethi.sjd.kerala.gov.in) സമര്‍പ്പിക്കാവുന്നതാണ്. ഫേണ്‍ 0490 2344433.
മേല്‍ പദ്ധതി പ്രകാരം മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം ലഭ്യമായവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. (വിദ്യാഭ്യാസ ധനസഹായം ഒഴികെ)
ഓവര്‍സിയര്‍ നിയമനം
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ താല്‍ക്കാലിക തസ്തികയിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 30 ന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത 3 വര്‍ഷ പോളീടെക്‌നിക്ക് അല്ലെങ്കില്‍ 2 വര്‍ഷ ഡ്രാഫ്റ്റ്മാന്‍ എന്നിവയില്‍ സിവില്‍ ഡിപ്ലോമ.
ഫോണ്‍ 0497 2832055
വനമിത്ര പുരസ്‌ക്കാരം
ജൈവവൈവിധ്യം (കാര്‍ഷിക  ജൈവവൈവിധ്യം അടക്കം) കാവ്, കണ്ടല്‍വനം, ഔഷധ സസ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹവും, നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവരില്‍ നിന്നും കേരള വനം വന്യ ജീവി വകുപ്പ് വനമിത്ര 2024-25 പുരസ്‌ക്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വനമിത്ര 2024-25 പുരസ്‌ക്കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് ഓരോ ജില്ലയിലും 25,000 രൂപ അവാര്‍ഡും ഫലകവുമാണ് നല്‍കുന്നത്. കണ്ണൂര്‍ ജില്ലയില്‍പ്പെട്ട അപേക്ഷകര്‍ അവാര്‍ഡിനുള്ള അപേക്ഷ അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം 2024 ആഗസ്റ്റ് 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി കണ്ണൂര്‍ കണ്ണോത്തും ചാലിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഫോണ്‍  0497 2705105
ലേലം
 
കെ എ പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള ഭൂമിയിലെ എച്ച്്് ക്യൂ കമ്പനിക്ക് അനുവദിച്ചു നല്‍കിയ പ്ലോട്ട് നംബര്‍ 7 ന്റെ വടക്ക് ഭാഗത്തെ ചുറ്റുമതിലിനോട് ചേര്‍ന്ന് കടപുഴകി കിടക്കുന്ന തേക്ക് മരം ആഗസ്റ്റ്് 6 ന് രാവിലെ 11.30 മണിക്ക് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍ 0497 2781316
ക്വട്ടേഷന്‍
കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിലെ ആവശ്യത്തിനായി കരാര്‍ വ്യവസ്ഥയില്‍  (ഡൈവര്‍ ഇല്ലാതെ) ആറ് വര്‍ഷത്തിലധികം പഴക്കമില്ലാത്തതും, സീറ്റിംഗ് കപ്പാസിറ്റി 5 ഉള്ളതും എയര്‍ കണ്ടീഷനോടുകൂടിയതുമായ ( മാരുതി സുസൂക്കി,ഡിസൈര്‍, ടൊയോട്ട ഏറ്റിയോസ്  ) വാഹനങ്ങളുടെ ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. അവസാന തീയ്യതി ആഗസ്റ്റ്് 5. ഫോണ്‍ 0497 2700057 ഇ-മെയില്‍ : poknr@kkvib.org
കാവുകള്‍ക്ക്് ധനസഹായം
കണ്ണൂര്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം 2024 വര്‍ഷത്തെ ജില്ലയിലെ കാവുകള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ കാവിന്റെ ഉടമസ്ഥരില്‍ നിന്നും ആഗസ്റ്റ് 30 നകം അസിസ്സന്റ് ഫോറസ്റ്റ്് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, കണ്ണോത്തുംചാല്‍, താണ (പി,ഒ) കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍ 0497 2705105, 8574603826, 8574603829, അപേക്ഷ ഫോറം കേരള വനം വകുപ്പിന്റെ https:/forest.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.
ലേലം
കെ എ പി നാലാം ബറ്റാലിയനിലെ ബാരക്ക് നംമ്പര്‍ 3 ബി ബ്ലോക്കിന് മുന്‍വശത്തായി സ്ഥിതിചെയ്യുന്ന കാലപ്പഴക്കത്താല്‍ ഉള്‍ഭാഗം ദ്രവിച്ച കാറ്റാടി മരങ്ങള്‍ 2 എണ്ണം, ബാരക്ക് നംമ്പര്‍ 4 നു മുന്‍വശത്തുള്ള ഉള്‍ഭാഗം പൊള്ളയായ കാറ്റാടി മരങ്ങള്‍ 2 എണ്ണം, ബാരക്ക് കെട്ടിടത്തിന് ഭീഷണിയാകും വിധത്തില്‍ ചെരിഞ്ഞു വളരുന്ന മട്ടി മരം 1 എണ്ണം, എന്നീ 5 മരങ്ങള്‍ ആഗസ്റ്റ് 6 രാവിലെ 11.00 മണിക്ക് ബറ്റാലിയന്‍ ആസ്ഥാനത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍ 0497 2781316
കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
 2024-26 വര്‍ഷത്തെ ഗവണ്‍മെന്റ് ഡി എല്‍ എഡ് കോഴ്‌സ് പ്രവശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  കരട് ലിസ്റ്റ് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റായ  www.ddekannur.in ല്‍ നിന്നും പരിശോധിക്കാവുന്നതാണ്. ആക്ഷേപമോ/പരാതിയോ ഉള്ളവര്‍ ജുലൈ 29 ന് വൈകീട്ട്്് 05.00 മണിക്കകം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കണ്ണൂരില്‍, ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 0497 2705149
ട്രേഡ്‌സ്മാന്‍ ഒഴിവ്
കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി ജുലൈ 30 രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. (www.geck.ac.in)

About The Author