വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ ധന സഹായ വിതരണം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ ധന സഹായ വിതരണവും സെമിനാറും ജൂലൈ 22 ന് രാവിലെ 10 മണിക്ക് ഉദയഗിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.
സൗജന്യ പഠനകിറ്റ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ മക്കള്‍ക്ക് സൗജന്യ പഠനകിറ്റ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്നവരാകണം. അവസാന തിയ്യതി ജൂലൈ 27. വിശദവിവരം ജില്ലാ ഓഫീസുകളിലും kmtwwfb.org വെബ് സൈറ്റിലും ലഭിക്കും. 2024 മാര്‍ച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0497 2705197.
റിസോഴ്സ് അധ്യാപക ഒഴിവ്
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് എൻറിച്ച്‌മെന്റ് പ്രോഗ്രാം 2024-25 ന്റെ ഭാഗമായി റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു.അവശ്യ യോഗ്യതകൾ ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ ഫങ്ഷണല്‍ ), ടി.ടി.സി/ ഡി.എഡ് /ഡി.ഇ.ഐ.എഡ് / ബി.എഡ് ഇന്‍ ഇംഗ്ലീഷ്.
അധിക യോഗ്യത എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ ഫങ്ഷണല്‍ ), അസാപ്പ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് ട്രയിനിംഗ്
ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ്.
കൂടികാഴ്ച ജൂലൈ 24 ന് രാവിലെ 10.30 ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഫോൺ 0497 2705149
ഫാർമസി ട്രെയിനി നിയമനം
മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്‌മാരക, ഗവ: സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിൽ ഫാർമസി ട്രെയിനികളെ നിയമിക്കുന്നു. താൽപര്യമുളളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം, ആശുപ്രത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് സുപ്രണ്ട് അറിയിച്ചു. ഫോൺ :- 04972-784650
എസ് സി പ്രമോട്ടർ നിയമനം
ചെറുതാഴം. അഴിക്കോട് ഗ്രാമ പഞ്ചായത്തുകളിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നു. താത്പര്യമുള്ള പട്ടികജാതിയിൽപെട്ട പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 40 വയസ്സ് കഴിയാത്ത ഉദ്യോഗാർത്ഥികൾ കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജൂലൈ 27 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
കണ്ടിജൻ്റ് ജീവനക്കാരെ നിയമിക്കുന്നു
ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും ദേശിയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടേയും ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളിലെ കൊതുകു നശീകരണ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ 30 ദിവസത്തേക്ക് 50 കണ്ടിജൻ്റ് ജീവനക്കാരെ നിയമിക്കുന്നു.50 വയസ്സിന് താഴെ ഉള്ള വരും, പത്താം ക്ലാസ് ജയിച്ചവരും ആയിരിക്കണം. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ മുൻ പരിചയം അഭികാമ്യം.
അഭിമുഖം ജൂലൈ 26 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, ആധാർ കാർഡ്,ഒരു ഫോട്ടോ, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ-04972 700194
സൈക്കോളജി അപ്രൻ്റീസ് നിയമനം
എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ സൈക്കോളജി അപ്രൻ്റീസിൻ്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപ്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,
പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 30 രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 04672245833, 9188900213
ഫാർമസിസ്റ്റ് നിയമനം
കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് എച്ച് എം സി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഗവ: അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ്ങ് ഇൻ ആയുർവേദ കോഴ്സ് പാസ്സായിരിക്കണം, അക്കൗണ്ട്‌സ്/സ്റ്റോക്ക് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കംപ്യൂട്ടർ പരിജ്ഞാനം (ഡി സി എ ) ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്സ്. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റ്-അസ്സൽ, ആധാർ കാർഡ് സഹിതം ജൂലൈ 25 രാവിലെ 11 ന് കണ്ണൂർ താണയിലുള്ള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ – 0497 2706666.
ഹിയറിങ് മാറ്റി
ഇരിട്ടി, തലശ്ശേരി ദേവസ്വം ട്രിബ്യൂണലിൽ ജൂലൈ 22 ന് കലക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് ആഗസ്റ്റ് 21 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ ( ഡി എം) അറിയിച്ചു.
അസി: പ്രൊഫസർ നിയമനം
കണ്ണൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ 2024- 25 അക്കാദമിക്ക് വർഷം സിവിൽ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള അസി: പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി ജൂലൈ 24 രാവിലെ 10:30 ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക
എം ബി എ ഡിസാസ്റ്റർ മാനേജ്മെൻ്റ് കോഴ്സ്: ജൂലൈ 22 വരെ അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം ബി എ കോഴ്സിനു അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു.
ഇന്ത്യയിലെ ആദ്യത്തെ എ ഐ സി ടി ഇ അംഗീകൃത ദുരന്തനിവാരണ എം ബി എ കോഴ്സ് ആണ് ഇത്. കേരള യൂണിവേഴ്സിറ്റിയാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്
https://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മെയിൽ: ildm.revenue@gmail.com, ഫോൺ : 8547610005 , വാട്സ്ആപ്പ് :8547610006
ക്വട്ടേഷൻ
കണ്ണൂർ നഗര പാത വികസന പദ്ധതിയുടെ ലാൻഡ് അക്യൂസിഷൻ ഓഫിസിനു വേണ്ടി കാർ (7 സീറ്റർ ) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 26 , ഉച്ചകഴിഞ്ഞ് 3 മണി വരെ.
ഫോൺ : 0497 2931340