വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ഫയൽ അദാലത്ത്
പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷകൾ എ ഇ ഒ/ ഡി ഇ ഒ/ ഡി ഡി ഇ ആഫീസുകളിൽ സ്വീകരിക്കും . 2023 ഡിസംബർ 31 വരെ തീർപ്പാക്കാനുള്ള ഫയലുകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 . ഫോൺ 04972705149
ഫാഷന്‍ ഡിസൈന്‍ കോഴ്‌സ്
കണ്ണൂര്‍ അപ്പാരല്‍ ട്രെയിനിങ്ങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ബിരുദ കോഴ്‌സിനും ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ നാടുകാണിയിലെ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 8301030362, 9995004269.എയര്‍ലൈന്‍സ് കോഴ്‌സ്
എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനത്തെ എസ്ആസി ഓഫീസില്‍ നിന്ന് ലഭിക്കും. അവസാന തിയ്യതി ജൂലൈ 31. ഫോണ്‍: 0471 2570471, 9846033001.
ആറന്മുള വള്ള സദ്യക്ക് അവസരമൊരുക്കി കെ. എസ്. ആർ .ടി.സി.
ആറൻമുള വള്ള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന തീർത്ഥാടനയാത്രയുമായി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര എന്ന ടാഗ് ലൈനിൽ ഈ യാത്ര സംഘടിപ്പിക്കുന്നത്.
ജൂലായ് 27 ശനി രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും യാത്ര ആരംഭിക്കും. ആദ്യ ദിവസം വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തൃചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നിവടങ്ങളിൽ ദർശനം. രണ്ടാം ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും വള്ള സദ്യയയിലും പങ്കെടുക്കാം. ജൂലൈ 29 തിങ്കൾ രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരികെയെത്തും. റൂം ചാർജും വള്ള സദ്യയും ഉൾപ്പെടെ ഒരാൾക്ക് 3100 രൂപയാണ് ചാർജ്.
കൊല്ലൂർ – മൂകാംബിക തീർത്ഥാടനം
ജൂലായ് 26 വെള്ളി രാത്രി 8 :30 ക്കു പുറപ്പെട്ട് വൈകുന്നേരം ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് തിരിച്ചെത്തുന്ന കൊല്ലൂർ – മൂകാംബിക തീർത്ഥാടന പാക്കേജിൽ കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, അനന്തപുരം പദ്മനാഭ ക്ഷേത്രം , മധുർ ക്ഷേത്രം എന്നിവ ദർശിക്കുന്നു .താമസവും ജീപ്പ് സഫാരിയും ഉൾപ്പെടെ ഒരാൾക്ക് 2850 രൂപയാണ് ചാർജ്. ഫോൺ : 8089463675, 9497007857
ഗസ്റ്റ് ലക്ചർ നിയമനം
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവണ്മെൻ്റ് വിമൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ . ഡെപ്യൂട്ടി ഡയരക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26 ന് രാവിലെ 10:30 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. ഫോൺ 0497 2746175
ടെൻഡർ
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ മുത്തത്തി-പയ്യന്നൂർ ഡേ കെയർ സെൻ്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലർ) ലഭിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27 ഉച്ചക്ക് 12 വരെ.
കണ്ണൂർ ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ മുത്തത്തി-പയ്യന്നൂർ പകൽ വീടിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണം നടത്തുന്നതിന്റെ ടെൻഡറുകൾ ക്ഷണിച്ചു . അവസാന തീയതി ജൂലൈ 27 ഉച്ചക്ക് 12 മണിവരെ.
പരാതി പരിഹാര സമ്പർക്ക പരിപാടി
എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ഗുണഭോക്താക്കൾക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി
( നിധി ആപ്കെ നികട്) ജില്ലാ ക്യാമ്പ് ജൂലൈ 29 ന് നടക്കും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കണ്ണൂർ മത്സ്യ ഫെഡ് ജില്ലാ ഓഫീസിലെ എഫ് ഡബ്ലൂയു എഫ് ബി ബോധവൽക്കരണ കേന്ദ്രം, കാസറഗോഡ് കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാൾ എന്നിവയാണ് ക്യാമ്പിൻ്റെ വേദി .
ഇപിഎഫ് / ഇഎസ്ഐ അംഗങ്ങൾ, തൊഴിലുടമകൾ, ഇ പി എസ് പെൻഷൻകാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.
സീറ്റൊഴിവ്
പട്ടിക ജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ.ഐ.ടി.ഐയിൽ പ്ലംബർ, പെയിന്റർ ജനറൽ എന്നീ ട്രേഡുകളിലേക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. അപേക്ഷകൾ www.scdditiadmission. kerala.gov.in എന്ന വെബ് സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്. ആൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ 04972877300, 9447228499.