വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗവ:  റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിൻറെ കീഴിലുള്ള ഖാദി സൗഭാഗ്യകളിലും, ഖാദി ഗ്രാമ സൗഭാഗ്യകളിലും മുഹ്റത്തോട് അനുബദ്ധിച്ച്  ജൂലൈ 15 ( ജൂലൈ 14 അവധി ദിവസം ഒഴികെ) വരെയുള്ള 5 പ്രവൃത്തി ദിനങ്ങളിൽ ഖാദി ഉൽപ്പന്നങ്ങൾക്ക് 30% വരെ ഗവ: റിബേറ്റ് ലഭിക്കു ന്നതാണ്  എന്ന് ഡയറക്ടർ അറിയിച്ചു
പി ആർ ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ഡിപ്‌ളോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിർബന്ധമല്ല. പ്‌ളസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി, ഡിപ്‌ളോമ, സർട്ടിഫിക്കറ്റ് കോഴ്‌സും പാസായവർക്ക് കണ്ടന്റ് എഡിറ്റർ പാനലിൽ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാൾക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. വിശദവിവരങ്ങൾക്ക്: 0471- 2518637. വിശദമായ നോട്ടിഫിക്കേഷൻ www.prd.kerala.gov.inൽ ലഭ്യമാണ്.
 
ഫിറ്റ്നസ് ടെസ്‌റ്റ്
 ഇരിട്ടി സബ് ആർ ടി ഓഫീസിലെ ഫിറ്റ്നസ് ടെസ്‌റ്റ് ഇനി മുതൽ ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് ജോ: റീജ്യണല്‍ ട്രാന്‍സ്പോർട്ട് ഓഫീസർ അറിയിച്ചു. ടെസ്‌റ്റിനായി വാഹനങ്ങൾ ഹാജരാക്കുന്നവർ മുൻ കൂട്ടി ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്യണം.ഫോൺ 0490 2490001
വാക്ക് ഇൻ ഇൻറർവ്യൂ 
പെരിങ്ങോം സർക്കാർ കോളേജിൽ  മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക് ചറർമാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്‌ടർ, കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 15 രാവിലെ പത്തിന് കോളേജിൽ  വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. നെറ്റ് പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്തുമണിക്ക് മുൻപായി അസ്സൽ രേഖകളുമായി കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ 04985 295440, 9188900211, ഇ മെയിൽ govtcollegepnr@gmail.com  സൈറ്റ് ://www.gcpnr.org/
വെറ്ററിനറി ഡോക്ടർ നിയമനം
രാത്രികാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ  ഇരിട്ടി, പാനൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ബ്ലോക്കുകളിൽ വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണിവരെ വീട്ടുപടിക്കൽ മൃഗ ചികിത്സ സേവനം ലഭ്യമാക്കുന്നതിന്  90 ദിവസത്തേക്ക്  വെറ്ററിനറി ഡോക്ടറെ( ബി വി എസ് ആൻഡ് എ എച്ച്)  നിയമിക്കുന്നു.  താൽപര്യമുള്ള യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ജൂലൈ 12 ന് രാവിലെ 11 മണിക്ക് കൂടികാഴ്‌ചയ്ക്കായി  ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ 04972700267
സീറ്റൊഴിവ്
നെരുവമ്പ്രം അപ്ലൈഡ്‌ സയൻസ് കോളേജിൽ ഒന്നാംവർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കോ-ഓപ്പറേഷൻ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താല്പര്യ മുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട്ഹാജരാ കേണ്ടതാണ്. എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി എച്ച്/ മത്സ്യതൊഴിലാളികൾ  വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യമുണ്ട്.
ഫോൺ : 0497 2877600, 8547005059, 9567086541
ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിൽ കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 35 വയസ്സ് കവിയാത്തവരും, എസ്എസ്എൽസി പാസ്സായവരുമായ  കണ്ണൂർ ജില്ലാക്കാരായ പട്ടികവർഗ്ഗ യുവതിയുവാക്കൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം  രൂപയിൽ കവിയരുത്. അവസാന തീയതി ജൂലൈ 20.  കൂടുതൽ വിവരങ്ങൾ കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിൽ നിന്നും ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ലഭിക്കും. ഫോൺ 0497- 2700357

സീറ്റൊഴിവ്

കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന  ഫൂഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024-25 അദ്ധ്യായന വർഷ ഹോട്ടൽ മാനേജ്‌മെൻ്റ് കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9895880075, 0497 2706904.
 
ക്വട്ടേഷൻ 
കണ്ണൂർ ഗവ ഐ ടി ഐയോടനുബന്ധിച്ച കെട്ടിടത്തിൽ കാന്റീൻ നടത്തുന്നതിന്  ക്വട്ടേഷനുകൾ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 15 വൈകുന്നേരം  3 മണി . ഫോൺ 0497 2835183
ലേലം
കോടതി  ഉത്തരവ് പ്രകാരമുള്ള  കുടിശ്ശിക  ഈടാക്കുവാൻ  ജപ്തി ചെയ്ത പെരിങ്ങോം വില്ലേജ്   പെരിങ്ങോം ദേശം,  റി സ നം 133/ l01(133/4) ലെ  0.2023 ഹെക്ടർ പുരയിടം ഓഗസ്റ്റ്  14  രാവിലെ 11.30 ന്  പെരിങ്ങോം വില്ലേജ് ഓഫീസിൽ പരസ്യലേലം ചെയ്യും.
ലേലം
കണ്ണൂർ ഗവ. ഐ ടി ഐയുടെ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന രണ്ട്   സ്പാത്തോഡിയം (രണ്ട്) മുരിക്ക് (ഒന്ന്) എന്നീ മരങ്ങൾ ജൂലൈ 17 ന്   3 മണിക്ക് ലേലം ചെയ്യും.
വൈദ്യുത സുരക്ഷ പരിശീലനം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ, 2023 ലെ വിജയികൾക്കുള്ള വൈദ്യുത സുരക്ഷ പരിശീലന പരിപാടി  ജൂലൈ 17 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. യോഗ്യരായവർ  രാവിലെ 9.30 മണിക്ക്  ഹാൾടിക്കറ്റ് സഹിതം ഹാജരാകണമെന്ന് കണ്ണൂർ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. അവസാന രണ്ടു വർഷങ്ങളിൽ വയർമാൻ പരീക്ഷ പാസായി പരിശീലന ക്ലാസ്സിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്കും   പങ്കെടുക്കാവുന്നതാണ്. ഫോൺ : 04972 999201.
ക്വട്ടേഷൻ
കണ്ണൂർ നഗരപാത വികസന പദ്ധതി ലാൻഡ് അക്വിസിഷൻ ഓഫീസിനു വേണ്ടി കാർ ( ഏഴ് സീറ്റർ ) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 19 വൈകിട്ട് 3  മണിക്ക് മുമ്പായി ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ 0497- 2931340

About The Author