വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അറിയിപ്പ്

തലശ്ശേരി എസ് ഡി എം കോടതിയിൽ ജൂലൈ 31 ന് നടത്താനിരുന്ന എം സി കേസുകളുടെ വിചാരണ അതേ ദിവസം ഉച്ചക്ക് 2 മണിയിലേക്ക് മാറ്റി. അന്നേ ദിവസം എവിഡൻസ് കേസുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് തലശ്ശേരി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു.

ധന സഹായം

2024 അദ്ധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, പിജി എന്നീ പൊതുപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം നല്‍ക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ്, എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, ടി ആര്‍ ഡി എം ആറളം, കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ ആഗസ്റ്റ് 16 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ 0497 2700357

വിദ്യാഭ്യാസ ആനുകൂല്യം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷ ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായി അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 2024-25 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസ്സായതിനു ശേഷം കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫോറത്തില്‍ ആഗസ്റ്റ് 15 ന് മുമ്പായി അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷ വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലാധികാരി സാക്ഷ്യപ്പെടുത്തണം. അംഗത്തിന്റെ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, ക്ഷേമ നിധി പാസ്സ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് ( ഐ എഫ് എസ് സി സഹിതം) വിജയിച്ച പരീക്ഷയുടെ മാര്‍ക്‌ലിസ്റ്റിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ 0497 2970272

മഴ നടത്തം

കേളകം ഗ്രാമ പഞ്ചായത്തും, കേളകം ഇക്കോ ടൂറിസം സൊസൈറ്റിയും, ഹരിത കേരള മിഷനും, കേരള വനം വന്യജീവി വകുപ്പും, ഡി റ്റി പി സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മഴ നടത്തം സംഘടിപ്പിക്കും. ആഗസ്റ്റ് 3 ന് രാവിലെ 9.30 ന് കേളകം ശാന്തിഗിരിയില്‍ പാലുകാച്ചി മലയിലേക്കാണ് മഴ നടത്തം സംഘടിപ്പിക്കുന്നത്. ശാന്തിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പരിസരത്തുനിന്ന് രാവിലെ 9.30 ന് ആരംഭിച്ച് സെന്റ് തോമസ് മൗണ്ട് വഴി പാലുകാച്ചി മലയിലെത്തുന്ന രീതിയിലാണ് മഴ നടത്തം സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മഴ നടത്തം ഉദ്ഘാടനം ചെയ്യും. കേരള വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഡി റ്റി പി സി അധികൃതര്‍ ഹരിത കേരള മിഷന്‍ തുടങ്ങിയവര്‍ പങ്കാളികളാകും. കേരളത്തില്‍ വിവിധ പ്രദേശത്തുനിന്നുള്ളവര്‍ക്ക് പുറമേ എന്‍ എസ് എസ്, എസ് പി സി എ, സ്‌കൗട്ട് ആന്റ് ഗൈഡ്, റെഡ് ക്രോസ്സ് കുട്ടികളും പങ്കെടുക്കും. മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ വേണം. മുതിര്‍ന്നവര്‍ക്ക് 100/- രൂപയും കുട്ടികള്‍ക്ക് 50/- രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ലഘു ഭക്ഷണവും ഉച്ച ഭക്ഷണവും നല്‍കുന്നതാണ്. ഫോണ്‍ 9400412879, 8848709286

ലേലം

കോടതി ഉത്തരവ് പ്രകാരമുള്ള കുടിശ്ശിക കോട്ടയം അംശം കിണവക്കല്‍ ദേശത്ത് റി സ 73/3 എ യില്‍ പെട്ട 0.0496 ഹെക്ടര്‍ വസ്തു ആഗസ്റ്റ് 8 ന് രാവിലെ 11 മണിക്ക് കോട്ടയം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നതായിരിക്കുമെന്ന് തലശ്ശേരി റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ 0490 2322090

ലേലം

ആറളം പുനരധിവാസ മേഖലയില്‍ മുറിച്ചു മാറ്റിയ വിവിധ ഇനത്തില്‍പ്പെട്ട 95 മരങ്ങള്‍ (പീലിവാക, മണിമരുത്, ചടച്ചി, എടല, പാല, വട്ട, കുമ്പിള്‍, ആഞ്ഞിലി, പതിരി, പൂവം, കാറ്റാടി, താളി, ചീനി, കൊട്ട, പരകം, പുളിപ്ലാവ്, വരളി, കരിങ്ങാലി, കുടംപുളി, അറിഞ്ഞില്‍, സിന്ദൂരി, കാട്ടുമരം എന്നിവ ആഗസ്റ്റ് 13 ന് രാവിലെ 11 മണിക്ക് ആറളം ടി ആര്‍ ഡി എം സെപ്ഷ്യല്‍ യൂണിറ്റ് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്യും.
ഫോണ്‍ 0497 2700357, 8075850176

അധ്യാപക നിയമനം

കരിന്തളം ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂളില്‍ (സി ബി എസ് ഇ സിലബസ്,) 2024-25 അധ്യായന വര്‍ഷത്തില്‍ 6 മുതല്‍ 8 വരെയുള്ള (ടി ജി ടി) ക്ലാസിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഹിന്ദി എം എ, ബി എഡ് (പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത) ഉള്ളവരും സ്‌ക്കൂളില്‍ താമസിച്ചു പഠിപ്പിക്കാന്‍ തയ്യാറുള്ളവരുമായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവര്‍ ഇല്ലാത്തപക്ഷം ഹിന്ദി ബി എ, ബി എഡ് ഉള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച്ച ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 8301006295 8304932165

ഹിയറിങ് മാറ്റി

ഇരിട്ടി തലശ്ശേരി ദേവസ്വം ട്രിബ്യൂണില്‍ ജുലൈ 31 ന് കലക്ടറേറ്റില്‍ വച്ച് നടത്താന്‍ നിശ്ചയിച്ച ദേവസ്വം പട്ടയം കേസുകളുടെ ഹിയറിങ് മാറ്റി വെച്ചതായി ഡെപ്യൂട്ടി കലക്ടര്‍ (ഡി എം) അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 0497 2700645

മരണാനന്തര ധനസഹായം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗമായിരുന്ന മരണപ്പെട്ട പ്രദീപ് സി, ശ്രുതി നിവാസ്, പാറപ്രം, പി ഒ പിണറായി, കണ്ണൂര്‍ എന്നവര്‍ക്കുള്ള മരണാനന്തര ധനസഹ തുകയായ 100000/- രൂപയും, ശവസംസ്‌ക്കാര ചടങ്ങിനുള്ള ധനസഹായ തുകയായ 10,000/- രൂപയും റീഫണ്ട് ഇനത്തില്‍ 14,835/- രൂപയും അദ്ദേഹത്തിന്റെ ഭാര്യയും നോമിനിയുമായ സവിത കെ എന്നവര്‍ക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ ഹക്കീം പി എം വീട്ടിലെത്തി കൈമാറി. മാണിക്കോത്ത് രവീന്ദ്രന്‍, സെബിന്‍ ടി, പി പ്രകാശന്‍ എന്നിവരും പങ്കെടുത്തു.

About The Author