വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭരണസമിതി യോഗം
ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം  ചൊവ്വാഴ്ച 11 മണിക്ക്  ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളിൽ വെച്ച് ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
പെൻഷൻ രേഖകൾ സമർപ്പിക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വിധവ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവർ പെൻഷൻ പാസ്സ് ബുക്ക്, ആധാർ, ബാങ്ക് പാസ്സ്ബുക്ക്, റേഷൻകാർഡ് എന്നിവയുടെ പകർപ്പും, താമസിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻ്റെ   പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ   ജൂലൈ   10 നകം സമർപ്പിക്കണം.  ഫോൺ നമ്പർ.തലശ്ശേരി-9497715584 ,പുതിയങ്ങാടി -9497715586, കണ്ണൂർ മറൈൻ -9497715585, കണ്ണൂർ ഉൾനാടൻ- 9497715587
 അഭിഭാഷക ധനസഹായ പദ്ധതി
  പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ അഭിഭാഷക ധനസഹായ പദ്ധതിക്ക് (2024-25) അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിലിൽ 2021 ജൂലായ് 1 നും 2024 ജൂൺ 30 നും ഇടയിൽ എൻറോൾ ചെയ്ത്  സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത പിന്നാക്ക വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം.
മുൻ വർഷങ്ങളിൽ ഒന്നാം ഗഡു ലഭിച്ചവർ രണ്ട്, മൂന്ന് ഗഡുക്കൾക്കായുള്ള റിന്യൂവൽ അപേക്ഷ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിൽ മാനുവലായി സമർപ്പിക്കണം.  അവസാന തീയതി ജൂലൈ 31.  പദ്ധതി സംബന്ധിച്ച വിവരങ്ങൾ www.bcdd.kerala.gov.inwww.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഫോൺ 0495-2377786.
എ ഐ  ഫോർ എന്റർപ്രെനേഴ്സ് – ഏകദിന ശിൽപ്പശാല
സംരംഭകർക്കായി കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ ഐ ഇ ഡി)  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ എൻ്റർപ്രെനേഴ്സ്  എന്ന വിഷയത്തിൽ ജൂലൈ 18 ന്   ശിൽപ്പശാല സംഘടിപ്പിക്കുന്നു.  അങ്കമാലിയിലെ കെ ഐ ഇ ഡി ന്റെ എന്റർപ്രൈസ് ഡെവലപ്മെന്റ്റ്  സെൻ്ററിലാണ് പരിശീലനം.  താത്പര്യമുള്ളവർ  ഓൺലൈനായിhttp://kied.info/training-calender/  എന്ന ലിങ്കിലൂടെ ജൂലൈ 15 ന് മുമ്പ് അപേക്ഷിക്കണം. ഫീസ് 500 രൂപ ( ഭക്ഷണം, ജി എസ് ടി ഉൾപ്പടെ).  തിരഞ്ഞെടുക്കപ്പെടുന്ന 30 പേർ ഫീസ് അടച്ചാൽ മതിയെന്ന് കെ ഐ ഇ ഡി  എക്സി : ഡയറക്ടർ അറിയിച്ചു. ഫോൺ  0484 2532890/0484 2550322/ 9188922800.
 
അംഗത്വം പുന:സ്ഥാപിക്കാം
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ 2022 മാർച്ച് മുതൽ അംശദായം അടവ് മുടങ്ങി  അംഗത്വം റദ്ദായവർക്ക് ജൂലൈ 10 മുതൽ ആഗസ്റ്റ് 10 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ  അംഗത്വം പുനഃസ്ഥാപിക്കാം. അദാലത്ത് വഴി അംഗത്വം പുനഃസ്ഥാപിക്കാൻ ഉള്ള അവസരം  വിനിയോഗിക്കാത്തവർക്കാണ്  ഇപ്പോൾ അവസരം. അംഗത്വ പാസ്സ്ബുക്ക് , ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു
മാസത്തെ ബില്ലുകൾ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ട് ഹാജരാകണം. അംഗത്വം പുതുക്കുന്നവർ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവരാണെന്നുള്ള സത്യവാങ്മൂലം നൽകണം. ഇപ്രകാരം അംഗത്വം പുതുക്കുന്ന അംഗങ്ങൾക്ക് 2024 ലെ ഓണം ഉത്സവബത്തയ്ക്ക് അർഹതയില്ല  എന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ 0497-2701081
സ്വയം തൊഴിൽ വായ്‌പ 
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് സ്വയം തൊഴിൽ വായ്‌പ വിതരണം ചെയുന്നു. വസ്‌തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യമാണ്. താല്പര്യമുള്ള വനിതകൾ വനിതാ വികസന കോർപ്പറേഷൻ കണ്ണൂർ പള്ളിക്കുന്നിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷ ഫോം www.kswdc.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ 0497 2701399, 9778019779
സ്റ്റാഫ്  നഴ്‌സ് നിയമനം
കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യ്ക്കു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. ജൂലൈ 11 രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. നിയമന കാലാവധി ഒരു വർഷം.
സയൻസ് വിഷയത്തിൽ പ്ലസ്ടു / വി.എച്ച്.എസ്.സി / പ്രീ-ഡിഗ്രി കഴിഞ്ഞ്, ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കിൽ ജി.എൻ.എം പാസായിരിക്കണം. കേരളാ നഴ്‌സിംഗ് കൗൺസിൽ (കെ.എൻ.എം.സി) രജിസ്‌ട്രേഷൻ നിർബന്ധമാണ്.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഒരുമണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ 0497 2808111
ഹിയറിങ്  മാറ്റി
ഇരിട്ടി ,തലശ്ശേരി ദേവസ്വം ട്രൈബ്യൂണലിൽ ജൂലൈ 8 ന് കലക്ട്രേറ്റിൽ വെച്ച് നടത്താൻ നിശ്ചയിച്ച ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് ആഗസ്റ്റ് 13 ലേക്ക് മാറ്റിയതായി കണ്ണൂർ ഡെപ്യൂട്ടി കലക്ടർ ( ഡി. എം) അറിയിച്ചു
ക്വട്ടേഷൻ
കണ്ണൂർ ഗവ: എഞ്ചിനീയറിംങ് കോളേജിലെ ഇൻഡോർ കോർട്ട് റീഫ്ലോറിങ് പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 ഉച്ചക്ക് 2 മണി വരെ.ഫോൺ: 04972780226.
ലേലം
കണ്ണൂർ ഗവ: എഞ്ചിനീയറിംങ് കോളേജിന്റെ സ്പോർട്സ് കോംപ്ലക്സിലെ ഏകദേശം 368.86 കിലോഗ്രാം തൂക്കം വരുന്ന എസ് എം ആങ്കിൾസ് ജൂലൈ 22 രാവിലെ 11 മണിക്ക് കോളേജ് ഓഫീസ് പരിസരത്ത് വെച്ച് ലേലം ചെയ്യുന്നു. അന്നേ ദിവസം രാവിലെ 10.30 വരെ ക്വട്ടേഷൻ സ്വീകരിക്കുന്നതാണ്.
ദർഘാസ്
കണ്ണൂർ ഗവ: എഞ്ചിനീയറിംങ് കോളേജിലെ പ്രധാന ഗേറ്റിനു സമീപമുള്ള വാഹന പാർക്കിംഗ് സ്ഥലത്ത് ഇന്റർ ലോക്ക് പ്രവൃത്തി ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 25 വൈകിട്ട് 4 മണി.

About The Author