വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി ജൂലൈ 31 വരെ അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള’ ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു.

ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.

ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ട. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്‌തീർണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎൽ , ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ ഉള്ള കുടുംബം, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ) ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ സമർപ്പിക്കാം.

അപേക്ഷാ ഫോം www.minoritywelfare.kerala.gov.in ൽ ലഭിക്കും.  അവസാന തീയതി  ജുലൈ 31.
 
കേരള പുരസ്ക്കാരങ്ങൾ : 31 വരെ അപേക്ഷിക്കാം

വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക്  സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള പുരസ്ക്കാരങ്ങൾ എന്ന പേരിൽ കേരള ജ്യോതി/കേരള പ്രഭ/കേരള ശ്രീ എന്നിങ്ങനെ മൂന്ന് മേഖലകളിൽ പുരസ്ക്കാരങ്ങൾ നൽകുന്നു. നാമനിർ ദ്ദേശം
https://keralapuraskaram.kerala.gov.in/ എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. വ്യക്തികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. എന്നാൽ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് അർഹരായ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാം. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി  ജൂലൈ 31. ഫോൺ 0471-2518531, 0471-2518223.

 
വൺ ടൈം  രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൻ്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വൺ ടൈം  രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ ഒമ്പത് രാവിലെ 10 മണി മുതൽ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായിട്ടാണ്  ക്യാമ്പ് .
രജിസ്ട്രേഷൻ ഫീസ് 250 രൂപയാണ്. പ്രായപരിധി 50 വയസിന് താഴെ .
രജിസ്ട്രേഷന്  ഇമെയിൽ ഐഡിയും ഫോൺ നമ്പറും, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയായി  ആധാർ/ വോട്ടേഴ്‌സ് ഐഡി/ പാസ്പോർട്ട് / പാൻ കാർഡ് എന്നിവ ഹാജരാക്കണം ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്തു തുടർന്നു നടക്കുന്ന എല്ലാ ഇന്റർവ്യൂകളിലും പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു. ഫോൺ 0497-2707610, 6282942066
യോഗ കോഴ്‌സ് പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ യോഗിക്ക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിൻ്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി.   പിഴ കൂടാതെ ജൂലൈ 12 വരെയും 100 രൂപ പിഴയോടെ ജൂലൈ 22 വരെയും ഫീസടച്ച് www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍: 0497 2702706, 9847237947
മസ്റ്ററിങ് പൂര്‍ത്തിയാക്കണം
കേരള ബിൽഡിംഗ് ആൻ്റ്  അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ്  ക്ഷേമനിധി ബോര്‍ഡില്‍ നിന്നും  2023 ഡിസംബർ 31 വരെ പെൻഷൻ   അനുവദിക്കപ്പെട്ട  എല്ലാ ഗുണഭോക്താക്കളും ആഗസ്റ്റ് 24 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ്  ഓഫീസർ അറിയിച്ചു.
ഐ ടി ഐ കോഴ്സുകൾ
കണ്ണൂർ ഗവ:  ഐ ടി ഐയും  ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഫയർ ആൻ്റ് സേഫ്റ്റി, ഡിപ്ലോമ ഇൻ  ഓയിൽ  ആൻ്റ് ഗ്യാസ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫോൺ 8301098705
ലേലം
തലശ്ശേരി താലൂക്ക് പട്ടാനൂർ വില്ലേജ് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ള ഏകദേശം രണ്ട് ടണ്ണോളം വരുന്ന തേക്ക് ബില്ലറ്റ്  ജൂലൈ 30  രാവിലെ 11.30 ന് വില്ലേജ്  ഓഫീസ് പരിസരത്ത്   ഡെപ്യൂട്ടി കലക്ടർ (എൽ ആർ) പരസ്യമായി ലേലം ചെയ്യും. ഫോൺ 0497 2700645

About The Author