വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സന്ദര്‍ശനസമയം പരിമിതപ്പെടുത്തി
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനസമയം ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് നാല്  മണി വരെ സന്ദര്‍ശക പാസ് മുഖേന പരിമിതപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു. വൈകിട്ട് നാല്  മുതല്‍ ഏഴ് മണി വരെ പാസ്സ് ഇല്ലാതെയും പ്രവേശനം അനുവദിക്കുന്നതാണ്.   അത്യാവശ്യഘട്ടങ്ങളിലല്ലാതെ അനുവദിക്കപ്പെട്ട സമയത്തിന് മുമ്പ് സന്ദര്‍ശകര്‍ വരുന്നത് ഒഴിവാക്കണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഈ അധ്യയന വര്‍ഷം വിവിധ വകുപ്പുകളില്‍ നിലവിലുളള ഒഴിവുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  മെക്കാനിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്,  ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്റ്  കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി ജൂലൈ 10ന് രാവിലെ 10.30ന് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.

ക്യാമ്പ് ഫോളോവര്‍ നിയമനം

മാങ്ങാട്ടുപറമ്പ കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക് (23), ധോബി (14), സ്വീപ്പര്‍ (7), ബാര്‍ബര്‍ (8), വാട്ടര്‍ കാരിയര്‍ (5) എന്നീ വിഭാഗങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള മുന്‍പരിചയമുള്ളവര്‍ ജൂലൈ നാലിന് രാവിലെ 10.30ന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം കെ എ പി ബറ്റാലിയന്‍ ആസ്ഥാനത്ത് നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാവുക.  ഫോണ്‍: 0497 2781316.

 പ്രിന്റിങ് കോഴ്‌സിന് സീറ്റൊഴിവ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ കെ ജി ടി ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ ജി ടി ഇ പ്രസ്സ്‌വര്‍ക്ക്, കെ ജി ടി ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ് എന്നീകോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. അപേക്ഷകര്‍ എസ് എസ് എല്‍ സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ ഇ സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും. ഒ ബി സി/എസ് ഇ ബി സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്സ്‌പോര്‍ട്ട് സൈസ്‌ഫോട്ടോയും സഹിതം സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ 0495 2723666, 0495 2356591, 9778751339.

ഡ്രൈവിങ് ടെസ്റ്റ് മാറ്റി

ജൂലൈ അഞ്ച് വെള്ളിയാഴ്ച ഇരിട്ടി സബ് ആര്‍ ടി ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റ് ജൂലൈ 10ലേക്ക് മാറ്റിയതായി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0490 2490001.

ചെണ്ടുമല്ലി തൈ വിതരണം

ചെണ്ടുമല്ലി   കൃഷിയുടെ തൈ വിതരണം ഉദ്ഘാടനം ജൂലൈ നാല് വ്യാഴാഴ്ച പകല്‍ 12 മണിക്ക് ജില്ലാ  പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ  നിര്‍വഹിക്കും.

തൈകള്‍ വില്‍പനക്ക്

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍ തൈകളും, നാടന്‍ തെങ്ങിന്‍ തൈകളും, കവുങ്ങിന്‍ തൈകളും  വില്‍പനക്ക് തയ്യാറായിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ കേന്ദ്രത്തിലെ സെയില്‍സ് കൗണ്ടറില്‍ തൈകള്‍ ലഭിക്കും ഫോണ്‍: 0467 2260632, 8547891632.

ഗസ്റ്റ് ലക്ചറര്‍ നിയമനം

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെകനിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു.  എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 10ന് രാവിലെ 10 മണിക്ക് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം.  ഫോണ്‍: 9497763400.

അധ്യാപക പരിശീലന കോഴ്‌സ്

കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസ്സോറി അധ്യാപക പരിശീലന കോഴ്‌സിന് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പ്രായപരിധിയില്ല.  ഫോണ്‍: 9072592412,  9072592416.

അതിഥി അധ്യാപക നിയമനം

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഈ അധ്യയന വര്‍ഷം ഉറുദു വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. ഉദേ്യാഗാര്‍ഥികള്‍ക്ക് നിലവിലെ യു ജി സി നിയമപ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം.  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖേന രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയുടെ മാതൃക https://ghctethalassery.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ ഒമ്പതിനകം നേരിട്ടോ തപാലിലോ കോളേജില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0490 2320227, 9188900212.

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍  വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍  ഫയര്‍ ആന്റ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, വേഡ് പ്രൊസസിങ് ആന്റ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0460 2205474, 0460 2954252.

എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍,   കരുനാഗപ്പള്ളി,  കല്ലൂപ്പാറ,  ചേര്‍ത്തല, ആറ്റിങ്ങല്‍,  കൊട്ടാരക്ക എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിങ് കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ എന്‍ ആര്‍ ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  https://nri.ihrd.ac.in  എന്ന  വെബ്‌സൈറ്റ്    അല്ലെങ്കില്‍   കോളേജുകളുടെ വെബ്‌സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. ജൂലൈ അഞ്ചിന് രാവിലെ 10  മുതല്‍ 26ന് വൈകിട്ട്  അഞ്ച് മണി വരെ സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷസമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം 29ന് വൈകിട്ട് അഞ്ച് മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം.   ഫോണ്‍: 8547005000.

ദര്‍ഘാസ്

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെയിന്‍ ബില്‍ഡിങ് ബ്ലോക്ക് അറ്റകുറ്റപ്പണി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.    ജൂലെ 23ന് വൈകിട്ട് നാല് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

About The Author