വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മലയോര പട്ടയം വിവരശേഖരണം: ജൂലൈ 25 വരെ അപേക്ഷിക്കാം

വനഭൂമിയില്‍ 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച്  ഒന്നു മുതല്‍ 30 വരെ നടത്തിയ  വിവര ശേഖരണ പ്രക്രിയയില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷ നല്‍കാന്‍ അവസരം. ജൂലൈ 10 മുതല്‍ 25 വരെ അപേക്ഷിക്കാം.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന റവന്യു  സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടന്ന ഇടങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍, ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ തുടങ്ങി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക്  ബന്ധപ്പെട്ട  വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു.

ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

ദുരന്ത നിവാരണ  പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ സാമൂഹിക സന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോളണ്ടിയര്‍മാര്‍ക്കും വിവിധ വാര്‍ഡുകളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി ഏകദിന പരിശീലനം നടത്തി.
സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്, ആരോഗ്യ വകുപ്പ്. കില എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നടത്തിയത്.
ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്  റോയി നമ്പുടാകം  പരിപാടി  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്  ഫിലോമിന തുമ്പന്‍തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു.  സമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍, കണ്ണൂര്‍ ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ കോഓര്‍ഡിനേറ്റര്‍  തസ്ലീം ഫാസില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് ടീമിലെ അംഗങ്ങളായ ടി കെ  വിനു, ജിതിന്‍ ശശീന്ദ്രന്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍  ആനിയമ്മ അബ്രഹാം, കില ഫാക്കല്‍ടി രമണന്‍ , പഞ്ചായത്ത് സെക്രട്ടറി  കെ കെ സത്യന്‍ , വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി പൊട്ടയില്‍, ഇന്ദിര ശ്രീധരന്‍,   പി തങ്കപ്പന്‍ മാസ്റ്റര്‍ ,  പി സി തോമസ്, ബാബു കാരിവേലില്‍  തുടങ്ങിയവര്‍ സംസാരിച്ചു.

കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാര സമര്‍പ്പണം 4ന്

കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2022ലെ പി കെ കാളന്‍ പുരസ്‌കാരവും അക്കാദമി അവാര്‍ഡും ജൂലൈ നാലിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.  മന്ത്രിമാരായ ശിവന്‍കുട്ടി,  ജി ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികളാകും.  മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡോ.വി ശിവദാസന്‍ എം പി, എം എല്‍ എ മാരായ പി കെ പ്രശാന്ത്, കെ വി സുമേഷ് എന്നിവരും ഡോ.രാജന്‍ എന്‍ ഖോബ്രഗഡേ, എന്‍ മായ, ഷാജി എന്‍ കരുണ്‍, ഇ പി നാരായണപെരുവണ്ണാന്‍, ഡോ.കോയ കാപ്പാട്, കെ വി കുഞ്ഞിരാമന്‍, പ്രസീത ചാലക്കുടി, അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി എ വി അജയകുമാര്‍ എന്നിവരും സംസാരിക്കും

സെലക്ഷന്‍ ട്രയല്‍ 3ന്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം അഞ്ച്,  ആറ് ക്ലാസുളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോര്‍ട്‌സില്‍ പ്രാവീണ്യമുള്ള എസ് സി, എസ് ടി വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ ട്രയല്‍ നടത്തുന്നു. ജൂലൈ മൂന്നിനഎ#് രാവിലെ എട്ട് മണി മുതല്‍ കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ ഗ്രൗണ്ടിലാണ്‌സെലക്ഷന്‍ ട്രയല്‍.  താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.  ഫോണ്‍: 7907487322.പക്ഷാഘാത പുനരധിവാസ ചികിത്സ

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പക്ഷാഘാത രോഗികള്‍ക്ക് സൗജന്യ പുനരധിവാസ കിടത്തിചികിത്സ ലഭിക്കും.  ഇതിനായി ഒ പിയില്‍ നേരിട്ട് വരികയോ  8075170384 നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9846033001.

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2; ഇന്റര്‍വ്യൂ 5ന്

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (ഫസ്റ്റ് എന്‍ സി എ – മുസ്ലീം – 160/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 മാര്‍ച്ച് 21ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി  ജൂലൈ അഞ്ചിന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക്  പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ആഗസ്റ്റ് 24 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടതാണെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0497 2705182.

About The Author