കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം പി ഇ എസ് (സി ബി സി എസ് എസ് – റഗുലർ), നവംബർ 2023 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 12/08/24 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

തീയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ നടത്തുന്ന പി ജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്കുള്ള 2024-25 വർഷത്തെ പ്രവേശനത്തിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്ന തീയതി 15.08.2024 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല ജേർണലിസം ആന്റ് മീഡിയ സ്റ്റഡീസ് പഠനവകുപ്പിലെ എം എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിൽ എസ് സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ 31/07/2024 ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പിലെ പഠനവകുപ്പിൽ എത്തിച്ചേരണം.

കണ്ണൂർ സർവകലാശാലയുടെ മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം എ മ്യൂസിക് പ്രോഗ്രാമിന് സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി 31-07-2024 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895232334

കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിലെ പഠനവകുപ്പിലും, സി എം എസ് മാങ്ങാട്ടുപറമ്പ, സി എം എസ് നീലേശ്വരം എന്നീ സെന്ററുകളിലും എം ബി എ പ്രോഗ്രാമിന് എസ് സി, എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കെ മാറ്റ്, സി മാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർ 31.07.2024 ന് രാവിലെ 11 മണിക്ക് പാലയാട് ക്യാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസിൽ എത്തിച്ചേരേണ്ടതാണ്.

About The Author