കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണയഫലം

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം കോം/ എം എസ് സി ഒക്ടോബർ 2023, ഒന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രി നവംബർ  2023  പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പി ജി പ്രവേശനം രണ്ടാം അലോട്ട്മെന്റ്

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2024-25 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് സർവകലാശാല വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത്  അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ എസ് സി, ഒ ബി എച്ച് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 29.07.2024 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9663749475

  • താവക്കര ക്യാമ്പസിലെ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിന് എസ് സി, എസ് ടി, മുസ്ലിം വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഇവരുടെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളെ പരിഗണിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 29 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9061516438

  • പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മൈക്രോബയോളജി പ്രോഗ്രാമിന് എസ് സി, എസ് ടി, എഫ് സി – എക്കണോമിക്കലി വീക്കർ സെക്ഷൻ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി എസ് സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27.07.2024 ന് രാവിലെ 11 മണിക്ക് മുമ്പായി പഠനവകുപ്പിൽഎത്തണം. ഫോൺ: 8968654186

  • പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി എസ് സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27.07.2024 ന് രാവിലെ 11 മണിക്ക് മുമ്പായി പഠനവകുപ്പിൽ എത്തണം. ഫോൺ:  8968654186

  • പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ, എസ് ടി, എഫ് സി – എക്കണോമിക്കലി വീക്കർ സെക്ഷൻ വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി/ ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 27.07.2024 ന് രാവിലെ 11 മണിക്ക് മുമ്പായി പഠനവകുപ്പിൽ എത്തണം. ഫോൺ: 8968654186

  • കണ്ണൂർ സർവകലാശാല മ്യൂസിക് പഠനവകുപ്പിൽ എം എ മ്യൂസിക് പ്രോഗ്രാമിന് എസ് ഇ ബി സി, എസ് ടി സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 29-07-2024 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895232334

  • കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ എം എ മലയാളം പ്രോഗ്രാമിന് ജനറൽ,  ഇ ഡബ്ള്യു  എസ്, എസ് സി, എസ് ടി, എസ് ഇ ബി സി – ഒ ബി എക്‌സ്, പി ഡബ്ല്യൂ ബി ഡി എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റ്  ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30/07 /2024 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഡിഗ്രി പരീക്ഷയ്ക്ക്  ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 8606050283, 9497106370

  • മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ മാത്തമറ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എം എസ് സി മാത്തമാറ്റിക്സ് പ്രോഗ്രാമിന് എസ് സി, എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 30 ന് രാവിലെ 11 മണിക്ക്  പഠനവകുപ്പിൽ എത്തണം. ഫോൺ: 9446477054

  • മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിൽ ഒ ബി എച്ച്, എസ് സി, എസ് ടി, ഇ ഡബ്ല്യു എസ് എൽ സി/ ആൻഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിലും എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിൽ ജനറൽ, ഇ ടി ബി, മുസ്ലിം, ഒ ബി എച്ച്, എസ് സി, എസ് ടി, ഇ ഡബ്ല്യു എസ് വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30.07.2024 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം.

  • മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ എം എസ് സി ക്ലിനിക്കൽ ആന്റ് കൗൺസിലിങ് സൈക്കോളജി പ്രോഗ്രാമിൽ എസ് സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 0497-2782441

About The Author