കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രായോഗിക പരീക്ഷകൾ

എട്ടാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിങ് (ലാറ്ററൽ എൻട്രി ഉൾപ്പെടെ), ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ ജൂലൈ 31, ആഗസ്ത് 06 എന്നീ തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ4ട്സ് ആൻറ് സയൻസ് കോളേജിൽ വെച്ച് നടത്തുന്നതാണ് . ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലെ കെമിസ്ട്രി പഠനവകുപ്പിൽ എം എസ് സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ   എസ് സി/ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ 27/07/2024 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9847421467

  • സർവകലാശാലയുടെ പാലയാട് ക്യാമ്പസിൽ എം എ ഇംഗ്ലീഷ് പ്രോഗ്രാമിന് എസ് ടി/ എഫ് സി – ഇ ഡബ്ലു എസ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29ന് വൈകുന്നേരം 4 മണിക്ക് മുമ്പ് പാലയാട് ക്യാമ്പസിൽ എത്തണം.

  • നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ എം എ ഹിന്ദി പ്രോഗ്രാമിന് എസ് സി, എസ് ടി, ജനറൽ മെറിറ്റ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 8921288025, 8289918100, 9526900114

  • പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ, എസ് ടി, എഫ് സി – ഇ ഡബ്ള്യൂ എസ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി/ ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ 26.07.2024 രാവിലെ 11 മണിക്ക് മുമ്പ് എത്തണം. ഫോൺ: 8968654186

  • പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  50 % മാർക്കിൽ കുറയാത്ത ബി എസ് സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ 26.07.2024 രാവിലെ 11 മണിക്ക് മുമ്പ് എത്തണം. ഫോൺ: 8968654186

  • പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മൈക്രോബയോളജി പ്രോഗ്രാമിൽ എസ് സി, എസ് ടി, എഫ് സി – ഇ ഡബ്ള്യൂ എസ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  50 % മാർക്കിൽ കുറയാത്ത ബി എസ് സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ 26.07.2024 രാവിലെ 11 മണിക്ക് മുമ്പ് എത്തണം. ഫോൺ: 8968654186

  • കണ്ണൂർ സർവകലാശാല ജേർണലിസം ആന്റ് മീഡിയ സ്റ്റഡീസ് പഠനവകുപ്പിലെ എം എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിൽ എസ് സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ 27/07/2024  രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തണം.

  • പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ടി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50% ൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം 27/07/2024 ന് രാവിലെ 11.00 മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് നമ്പറുകൾകളിൽ ബന്ധപ്പെടുക. 04972806401, 9447649820

  • കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്‌സ് (നാനോസയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിന് എസ് സി/ എസ് ടി  വിവഗങ്ങളിൽ സീറ്റൊഴിവുണ്ട്. ബി എസ് സി ഫിസിക്സ് പാസയവർക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ 27/07/2024 ന് രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സസ് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447649820

About The Author