കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടീം ലീഡ്

കണ്ണൂർ സർവകലാശാലയിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളും അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളും നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോംപ്രിഹൻസീവ് സോഫ്റ്റ്‌വെയർ സൊല്യൂഷൻ വികസിപ്പിക്കുന്നതിലേക്ക് ടീം ലീഡ് തസ്തികയിൽ ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 24/07/2024 ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിനുള്ള യോഗ്യത അപേക്ഷിക്കേണ്ട വിധം എന്നിവ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

യു ജി പ്രവേശനം; സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെയും ഗവ. എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻ (ഐ എച്ച് ആർ ഡി) ലെയും ബിരുദ പ്രോഗ്രാമുകളിലെ എസ് സി/ എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന് വേണ്ടി ജൂലൈ 24,25      തീയതികളിൽ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് തങ്ങൾ ഓൺലൈനായി സമർപ്പിച്ച അപേക്ഷയിലെ ഓപ്ഷനുകൾ എഡിറ്റ് ചെയ്യുവാൻ അവസരമുണ്ട്. പ്രൊഫൈൽ ലോഗിൻ ചെയ്തു 200/- രൂപ കറക്ഷൻ ഫീ ഒടുക്കിയതിനു ശേഷം സ്പോട്ട് അഡ്മിഷന് വേണ്ട ഓപ്ഷനുകൾ  അപേക്ഷയിൽ ഉൾപ്പെടുത്താവുന്നതാണ്. വേക്കൻസി ലിസ്റ്റ് സർവ്വകലാശാല അഡ്മിഷൻ  വെബ്‌സൈറ്റിൽ  ലഭ്യമാണ്.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ടി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50% ൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം 25/07/2024 ന് രാവിലെ 11.00 മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് നമ്പറുകൾകളിൽ ബന്ധപ്പെടുക. 04972806401, 9447649820

  • കണ്ണൂർ സർവകലാശാലയുടെ ജ്യോഗ്രഫി പഠനവകുപ്പിൽ എം എസ് സി ജ്യോഗ്രഫി പ്രോഗ്രാമിന് എസ് സി, എസ് ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 24/07/2024 ന് രാവിലെ 11 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ എത്തണം. ഫോൺ: 6238538769

  • കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്‌സ് (നാനോസയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ഫിസിക്സ് പാസയവർക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ 25/07/2024 ന് രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സസ് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447649820

  • കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠനവകുപ്പിലെ എം എസ് സി ഫിസിക്സ് പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ജൂലൈ 25ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ എത്തണം. ഫോൺ: 04972806401, 9447649820

  • കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 26-07-2024 ന് രാവിലെ 10 മണിക്ക് പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠനവകുപ്പിൽ എത്തണം. ഫോൺ: 9847421467

  • പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി പ്രോഗ്രാമിൽ എസ് സി ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി എസ് സി ഫിസിക്സ്/കെമിസ്ട്രി ബിരുദമാണ് യോഗ്യത.  അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 25.07.2024 ന് രാവിലെ 10.30 ന് പഠന വകുപ്പിൽ എത്തണം. ഫോൺ: 9447956884, 8921212089

  • നീലേശ്വരം ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ എം എ മലയാളം പ്രോഗ്രാമിന് ജനറൽ, ഇ ഡബ്ള്യു എസ്,  എസ് സി, എസ് ടി, എസ് ഇ ബി സി – ഒ ബി എക്‌സ്, പി ഡബ്ല്യൂ ബി ഡി എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 25/07/2024 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഡിഗ്രി പരീക്ഷയ്ക്ക്  ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 8606050283, 9497106370

  • മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ എം എസ് സി ക്ലിനിക്കൽ ആന്റ് കൗൺസിലിങ് സൈക്കോളജി പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 0497-2782441

  • കണ്ണൂർ സർവകലാശാലയിൽ എം എ മ്യൂസിക് പ്രോഗ്രാമിന് എസ് ഇ ബി സി, എസ് ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുമായി 25-07-2024 ന് രാവിലെ 10.30 ന് വകുപ്പ് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895232334

  • കണ്ണൂർ സർവികലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എൻവയോൺമെന്റൽ സ്റ്റഡീസ് പഠന വകുപ്പിൽ എം എസ് സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എസ് സി / എസ്ടി/ എൻ ആർ ഐ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 25/07/2024 ന് രാവിലെ 10.30ന് പഠന വകുപ്പിൽ എത്തണം. ഫോൺ: 9946349800, 9746602652

  • പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മൈക്രോബയോളജി പ്രോഗ്രാമിന് എസ് സി, എസ് ടി, എഫ് സി – എക്കണോമിക്കലി വീക്കർ സെക്ഷൻ വിഭാഗത്തിൽ ഏതാനംസീറ്റുകൾ ഒഴിവുണ്ട്.  50 % മാർക്കിൽ കുറയാത്ത ബി എസ് സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 24.07.2024 രാവിലെ 11 മണിക്ക് മുമ്പായി എത്തണം. ഫോൺ: 8968654186

  • പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്.  50 % മാർക്കിൽ കുറയാത്ത ബി എസ് സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 24.07.2024 ബുധൻ രാവിലെ 11 മണിക്ക് മുമ്പായി എത്തണം ഫോൺ: 8968654186

  • പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ, എസ്.ടി, എഫ് സി – എക്കണോമിക്കലി വീക്കർ സെക്ഷൻ വിഭാഗത്തിൽ ഏതാനം സീറ്റ് ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി/ ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 24.07.2024 ബുധൻ രാവിലെ 11 മണിക്ക് മുമ്പായി എത്തണം. ഫോൺ: 8968654186

  • താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിൽ എസ് സി/ എസ് ടി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 25 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895649188

  • മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ ഹിസ്റ്ററി പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 24 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9446607142

About The Author