കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
വി സി സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയക്കേണ്ടതില്ല; കണ്ണൂർ സർവകലാശാലാ സെനറ്റ്
സർവകലാശാലാ വൈസ് ചാൻസലർ സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് കണ്ണൂർ സർവകലാശാലാ സെനറ്റ്. ജൂലൈ 19 വെള്ളിയാഴ്ച സർവകലാശാലാ ആസ്ഥാനത്ത് ചേർന്ന പ്രത്യേക സെനറ്റ് യോഗത്തിലാണ് ഈയൊരു തീരുമാനം. വൈസ് ചാൻസലർ സേർച്ച് കം സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സഭ വോട്ടിനിട്ട് തീരുമാനിക്കുകയായിരുന്നു. സിന്റിക്കേറ്റിലേക്ക് സെനറ്റിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധിയായി വൈഷ്ണവ് മഹേന്ദ്രനെയും സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയിലേക്ക് സെനറ്റിൽ നിന്നുള്ള പ്രതിനിധിയായി പി ജെ സാജുവിനെയും ഭൂരിപക്ഷ അംഗീകാരത്തോടുകൂടി തെരഞ്ഞെടുത്തു. സെനറ്റ് യോഗത്തിൽ മന്ത്രി ഓ ആർ കേളു, എം എൽ എ മാരായ ടി ഐ മധുസൂദനൻ, സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ കെ സുധീർ ഐ എ എസ്, ഹയർ എഡ്യൂക്കേഷൻ അഡീഷണൽ സെക്രട്ടറി സി അജയൻ, അഡ്വൈസറി ബോർഡ് അംഗം ഡോ. ജെ പ്രസാദ്, സിന്റിക്കേറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എം ബി എ പ്രവേശനം; പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പിലേയും സെന്ററുകളിലേയും എം ബി എ പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത പ്രോഗ്രാമിന്റെ പ്രവേശനം പാലയാട് ക്യാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 22/07/2024 ന് നടക്കുന്നതാണ്. പഠന വകുപ്പുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷൻ
-
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ്), മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 30.07.2024 മുതൽ 01.08.2024 വരെയും പിഴയോടുകൂടെ 02.08.2024 വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
-
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ്-റെഗുലർ), മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 30.07.2024 മുതൽ 01.08.2024 വരെയും പിഴയോടുകൂടെ 02.08.2024 വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
ടൈം ടേബിൾ
12.08.2024 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ (റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) നവംബർ 2023 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത പരീക്ഷകൾക്ക് 23.07.2024 വരെ പിഴയില്ലാതെയും 25.07.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷകൾ
ചുവടെ കൊടുത്ത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ, വിവിധ പ്രോഗ്രാമുകൾക്ക് നേരെ കൊടുത്തിരിക്കുന്ന തീയതികളിൽ അതത് കോളേജുകളിൽ വെച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. ബയോകെമിസ്ട്രി- ജൂലായ് 25 മുതൽ 31 വരെ, ഫോറസ്ട്രി – ജൂലായ് 24, ഇലക്ട്രോണിക്സ് – ജൂലായ് 25, 26, സ്റ്റാറ്റിസ്റ്റിക്സ് – ജൂലായ് 26, അറബിക് – ജൂലായ് 29, 30
ബി എഡ് പ്രവേശനം; റാങ്ക് ലിസ്റ്റ്
2024-25 അധ്യയന വർഷത്തെ ബി എഡ് പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം 20.07.2024 മുതൽ 23.07.2024 വരെ അതാതു കോളേജുകളിൽ/ ബി എഡ് സെന്ററുകളിൽ വച്ച് നടത്തുന്നതായിരിക്കും. പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളെ കോളേജ്/ ബി എഡ് സെന്റർ അധികാരികൾ, അപേക്ഷയിൽ നൽകിയിട്ടുള്ള ഇമെയിൽ വിലാസം/ ഫോൺ നമ്പറിൽ ബന്ധപ്പെടുന്നതായിരിക്കും. അർഹരായവർ പ്രോസ്‌പെക്ട്‌സിൽ പറഞ്ഞിരിക്കുന്ന രേഖകൾ സഹിതം അതാത് കോളേജുകളിൽ/ ബി എഡ് സെന്ററുകളിൽ ഹാജരാകേണ്ടതാണ്. ഒന്നിലധികം കോളേജുകളിൽ സാധ്യതയുള്ള വിദ്യാർത്ഥികളാണെങ്കിൽ പ്രവേശനത്തിന് പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതും, സീറ്റ് ലഭിക്കുകയാണെങ്കിൽ അപേക്ഷകർ തന്നെ പ്രവേശനത്തിന് നേരിട്ട് ഹാജരാകേണ്ടതുമാണ്. ഒന്നാം സെമസ്റ്റർ ബി എഡ് ക്ലാസുകൾ 24.07.2024 മുതൽ ആരംഭിക്കുന്നതായിരിക്കും.
എൽ എൽ ബി പ്രവേശനം; പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
മഞ്ചേശ്വരം കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ത്രിവത്സര എൽ എൽ ബി പ്രോഗ്രാമിന്റെ 2024-25 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് റാങ്ക് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും, പരാതികളും deptsws@kannuruniv.ac.in എന്ന ഇ-മെയിൽ ഐ ഡി യിലേക്ക് അയക്കാവുന്നതാണ്. പരാതികൾ 23/07/2024 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്.
സീറ്റൊഴിവ്
-
കണ്ണൂർ സർവകലാശാല ജേർണലിസം ആന്റ് മീഡിയ സ്റ്റഡീസ് പഠനവകുപ്പിലെ എം എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ 22/07/2024 തിങ്കളാഴ്ച്ച രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തിച്ചേരണം.
-
കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠനവകുപ്പിലെ എം എസ് സി ഫിസിക്സ് പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ജൂലൈ 22ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ എത്തണം. ഫോൺ: 04972806401, 9447649820
-
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി എസ് സി ഫിസിക്സ്/ കെമിസ്ട്രി ബിരുദമാണ് യോഗ്യത. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുമായി 22.07.2024 ന് രാവിലെ 10.30 ന് പഠന വകുപ്പിൽഎത്തണം. ഫോൺ: 9447956884, 8921212089
-
കണ്ണൂർ സർവകലാശാലയുടെ ജ്യോഗ്രഫി പഠനവകുപ്പിൽ എം എസ് സി ജ്യോഗ്രഫി പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 22/07/2024 ന് രാവിലെ 11 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം. ഫോൺ: 6238538769
-
കണ്ണൂർ സർവകലാശാലയുടെ ബോട്ടണി പഠനവകുപ്പിൽ എം എസ് സി പ്ലാന്റ് സയൻസ് പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ജൂലൈ 23 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ എത്തണം. ഫോൺ: 7902268549
-
കണ്ണൂർ സർവകലാശാലയുടെ മാത്തമാറ്റിക്കൽ സയൻസസ് പഠനവകുപ്പിൽ എം എസ് സി മാത്തമാറ്റിക്സ് പ്രോഗ്രാമിന് എസ് സി/ എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22ന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന പഠനവകുപ്പിൽ എത്തിച്ചേരണം. ഫോൺ: 9446477054