കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി ബി സി എസ് എസ് (റെഗുലർ – 2023 അഡ്മിഷൻ/സിലബസ് & സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ് – 2022 അഡ്മിഷൻ/ സിലബസ്), നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 26/07/2024 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. (എം എസ് സി സുവോളജി, ബിഎഡ്, നെറ്റ്, പി എച്ച് ഡി ആണ് യോഗ്യത). താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 17 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തിച്ചേരണം.

ഹാൾ ടിക്കറ്റ്

17.07.2024 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി എ, ബി എസ് സി, ബി സി എ, ബി ബി എ, ബി കോം, ബി എ അഫ്സൽ ഉൽ ഉലമ ബിരുദം, (വിദൂരവിദ്യാഭ്യാസം – സപ്ലിമെന്ററി 2018, 2019 അഡ്മിഷനുകൾ) മാർച്ച് 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.  ഹാൾ ടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ടി പഠന വകുപ്പുകളിൽ നടത്തുന്ന അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (ഇൻ ഫിസിക്കൽ സയൻസ്) ന് സീറ്റൊഴിവുണ്ട്. സയൻസ് വിഷയത്തോടെ പന്ത്രണ്ടാം തരം 50% ൽ അധികം മാർക്കോടെ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സാക്ഷ്യപത്രങ്ങളുടെ അസ്സൽ സഹിതം 15/07/2024 ന് രാവിലെ 11.00 മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് നമ്പറുകൾകളിൽ ബന്ധപ്പെടുക. 04972806401, 9447649820

  • കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്‌സ് (നാനോസയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ബി എസ് സി ഫിസിക്സ് പാസയവർക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ 15/07/2024 ന് രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സസ് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447649820

About The Author