കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ട്രി പഠനവകുപ്പിൽ നടത്തുന്ന അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ അധികം മാർക്കോടെ പന്ത്രണ്ടാം തരം പാസായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ജൂലൈ 10 ന് രാവിലെ 11 മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ വച്ച് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം. ഫോൺ: 9447649820

ഹാൾ ടിക്കറ്റ്

കണ്ണൂർ സർവകലാശാലയുടെ ബി ടെക് (1 മുതൽ 8 വരെ സെമസ്റ്റർ) ഇന്റേണൽ ഇംപ്രൂവ്മെൻറ്, ഫെബ്രുവരി 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ്  10.07.2024 മുതൽ സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാകും.                    

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ, കൗൺസിലിങ്ങ് സൈക്കോളജി, മൈക്രോബയോളജി, കെമിസ്ട്രി, കെമിസ്ട്രി (ന്യൂ ജനറേഷൻ), മാത്തമാറ്റിക്സ് (ന്യൂ ജനറേഷൻ) ഒഴികെയുള്ള എം. എസ് സി പ്രോഗ്രാമുകളുടെ നാലാം സെമസ്റ്റർ (റഗുലർ/ ഇംപ്രൂവ്മെൻറ്/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ 2024, പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം/ പകർപ്പ് ലഭ്യമാക്കൽ/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ 22/07/2024 വരെ സ്വീകരിക്കും.

പരീക്ഷാ വിജ്ഞാപനം

  • 12.08.2024 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ  ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) നവംബർ 2023  പരീക്ഷകൾക്ക് 18.07.2024 മുതൽ 23.07.2024 വരെ പിഴയില്ലാതെയും 25.07.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

  • 12.08.2024 ന് ആരംഭിക്കുന്ന, പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) നവംബർ  2023 പരീക്ഷകൾക്ക് 15.07.2024 മുതൽ 19.07.2024 വരെ പിഴയില്ലാതെയും 20.07.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബി എസ് സി കെമിസ്ട്രി, സൈക്കോളജി (ഏപ്രിൽ 2024), പ്രായോഗിക പരീക്ഷകൾ, 2024 ജൂലൈ 11 മുതൽ ജൂലൈ 15 വരെ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ സമയത്തിൽ മാറ്റമില്ല

രണ്ടാം സെമസ്റ്റർ എം എസ് സി കെമിസ്ട്രി/ എംഎസ് സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ പ്രോഗ്രാമിന്റെ ഫിസിക്കൽ കെമിസ്ട്രി –II (MSCHE02C11/MSCHD02C11) പരീക്ഷ 10.07.2024 ന് രാവിലെ 10 മണി മുതൽ 1 മണി വരെ നടക്കുന്നതായിരിക്കും.

അസിസ്റ്റൻറ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലുള്ള ഏതാനും ഒഴിവുകളിലേക്ക് നിയമനത്തിനായി ജൂലൈ 17 ബുധനാഴ്ച വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 55 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 17 ബുധനാഴ്ച രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തിച്ചേരണം ഫോൺ: 9447804027

About The Author