കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സ്പോട്ട് അഡ്മിഷൻ

  • കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്  മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ്  പ്രോഗ്രാമിൽ എസ് സി/ എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ (എസ് സി -4, എസ് ടി -1) ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ 05 -07 -2024 (തിങ്കളാഴ്ച) രാവിലെ 11.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി  മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ എത്തിച്ചേരണം.

  • കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ട്രി പഠനവകുപ്പിൽ നടത്തുന്ന അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ അധികം മാർക്കോടെ പന്ത്രണ്ടാം തരം പാസായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ജൂലൈ 5 ന് രാവിലെ 10:30 ന് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ വച്ച് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം.

ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നതിന്

2024 -25  അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് തങ്ങളുടെ നിലവിലുള്ള ഹയർ ഓപ്ഷനുകൾ റദ്ദ് ചെയുവാൻ 05.07.2024  വരെ അവസരമുണ്ട്. ഇതിനകം പ്രവേശനം നേടിയ കോളേജിൽ പെർമെനന്റ് അഡ്മിഷൻ എടുക്കുവാൻ ആഗ്രഹിക്കുന്നവർ ഹയർ ഓപ്ഷനുകൾ നിർബന്ധമായും റദ്ദ് ചെയ്യേണ്ടതാണ്. അതുപോലെ ഹയർ ഓപ്ഷനുകളിൽ താല്പര്യമില്ലാത്ത ഓപ്ഷനുകളുണ്ടെകിൽ റദ്ദ് ചെയേണ്ടതാണ്.

ജോയിന്റ് എം എസ് സി; റാങ്ക് ലിസ്റ്റ്

2024-25 അക്കാദമിക വർഷം ജോയിൻറ് എം എസ് സി പ്രോഗ്രാമുകളായ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളജി)/ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച പരാതികൾ 04.07.2024 തീയതിക്കകം deptsws@kannuruniv.ac.in എന്ന ഐ ഡിയിലേക്ക് ഇമെയിൽ അയക്കണം

പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു

ചോദ്യ പേപ്പറിലെ അപാകതയെ തുടർന്ന് മാറ്റി വെച്ച അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം എസ് സി കെമിസ്ട്രി/ എം എസ് സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ പ്രോഗ്രാമിന്റെ ഫിസിക്കൽ കെമിസ്ട്രി –II (MSCHE02C11/MSCHD02C11) പരീക്ഷ 10.07.2024 ന് നടത്തുന്ന രീതിയിൽ ക്രമീകരിച്ചു.

പുനർമൂല്യ നിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം ബി എ (ഒക്ടോബർ 2023) പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

05.07.2024 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), ഏപ്രിൽ 2024, അഫിലിയേറ്റഡ്  കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ  ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

  • ഒന്നാം സെമസ്റ്റർ എം എ  അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2022 (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ  പകർപ്പെടുത്തു സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള  അപേക്ഷകൾ 17/07/2024 വരെ സ്വീകരിക്കുന്നതാണ്.

  • അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബി എസ് സി/ ബി സി എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്)  ഏപ്രിൽ 2024 പരീക്ഷാ ഫലം  സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള അപേക്ഷകൾ 17/07/2024 വരെ സ്വീകരിക്കുന്നതാണ്.

നാലുവർഷ ബിരുദം; അനധ്യാപക ജീവനക്കാർക്കുള്ള ഓറിയെന്റേഷൻ

നാലുവർഷ ബിരുദ (എഫ് വൈ യു ജി പി) വുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ അനധ്യാപക ജീവനക്കാർക്കുള്ള ഏകദിന ഓറിയെന്റേഷൻ ക്ലാസ് സർവകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ചു. സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കണ്ണൂർ സർവകലാശാലാ സിന്റിക്കേറ്റംഗവും എഫ് വൈ യു ജി പി കോർ കമ്മിറ്റി കൺവീനറുമായ കെ വി പ്രമോദ് കുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. സെനറ്റംഗം കെ പി ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രത്യുഷ് പുരുഷോത്തമൻ സ്വാഗതവും അലി കുയ്യാലിൽ നന്ദിയും പറഞ്ഞു.

About The Author