കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ബി എഡ്  പ്രവേശനം; അപേക്ഷാ തീയതി നീട്ടി

2024 -25 അധ്യയന വർഷത്തിലെ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും ബി എഡ് സെന്ററുകളിലെയും ബി എഡ്  പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10.07.2024 വരെ നീട്ടി. അഫിലിയേറ്റഡ് ബി എഡ്  കോളേജുകളിലെ മാനേജ്‍മെന്റ് ക്വാട്ട, സ്പോർട്സ് ക്വാട്ട എന്നീവയിലേക്കുള്ള  പ്രവേശനത്തിന് അപേക്ഷയുടെ പ്രിന്റൗട്ടും മറ്റു രേഖകളും സഹിതം അതാതു കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പരീക്ഷാ വിജ്ഞാപനം

  • 12.08.2024 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (പി ജി ഡി സി പി), റെഗുലർ/ സപ്ലിമെന്ററി മെയ് 2024 പരീക്ഷകൾക്ക് 10.07.2024 മുതൽ 15.07.2024 വരെ പിഴയില്ലാതെയും17.07.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

  • 21.08.2024 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി  (പി ജി ഡി എൽ ഡി) റെഗുലർ/ സപ്ലിമെന്ററി, മെയ് 2024  പരീക്ഷകൾക്ക്  17.07.2024 മുതൽ 20.07.2024 വരെ പിഴയില്ലാതെയും 22.07.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനങ്ങൾ  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പരീക്ഷകൾ മാറ്റി

ജൂലൈ 3 ന് നടത്താൻ നിശ്ചയിച്ച, അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാംസെമസ്റ്റർ ബിരുദം/ ബിരുദാനന്തര ബിരുദം (ഏപ്രിൽ 2024 ), അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (മെയ് 2024) പരീക്ഷകൾ ജുലൈ 4 ന് നടക്കുന്നതായിരിക്കും. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

ബി എഡ്; സ്പോർട്സ് ക്വാട്ട

2024 -25  അധ്യയന വർഷത്തിൽ സർവകലാശാലയ്ക്ക് കീഴിലുള്ള ബി എഡ് സെന്ററുകളിലെ സ്പോർട്സ് ക്വാട്ടയിലേക്കുള്ള പ്രവേശനത്തിനായി ആഗ്രഹിക്കുന്നവർ സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ  ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിന് ശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്റ് ഔട്ടും സ്പോർട്സിലുള്ള നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളും സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്, മാങ്ങാട്ടുപറമ്പ ക്യാമ്പസ് പി ഓ, കണ്ണൂർ -670 567 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

ഹാൾടിക്കറ്റ്

  • കണ്ണൂർ – മഹാത്മാ ഗാന്ധി സർവകലാശാലകളുടെ ജോയിന്റ് എം എസ് സി പ്രോഗ്രാമുകളായ എം എസ് സി ഫിസിക്സ് (നാനോസയൻസ് & നാനോടെക്നോളജി), എം എസ് സി കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി) – രണ്ടാം സെമസ്റ്റർ (സി എസ്സ് എസ്സ് – റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷകളുടെ നോമിനൽ റോൾ/ ഹാൾടിക്കറ്റ് (പ്രൊവിഷണൽ) സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

  • കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസസിലെ മൂന്നാം സെമസ്റ്റർ എം പി ഇ എസ് ( സി ബി സി എസ് എസ് – റെഗുലർ), നവംബർ 2023  പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ഫൈവ് ഇയർ ഇൻറ്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇൻ ക്ലിനിക്കൽ സൈക്കോളജി പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്‌ത സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 3 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 0497-2782441

About The Author