കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബി എ അഫ്സൽ -ഉൽ -ഉലമ, ബി ടി ടി എം, ബി എസ് ഡബ്ള്യൂ, ബി ബി എ, ബി ബി എ (ടി ടി എം), ബി ബി എ (എ എച്), ബി എം എം സി, ബി കോം (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്) പരീക്ഷകളുടെയും ബി ബി എം (മേഴ്‌സി ചാൻസ്) പരീക്ഷയുടെയും ഫലം വെബ് സൈറ്റിൽ ലഭ്യമാണ്. പുനപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 2024 ജൂലൈ 11 നു വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണ്ണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറക്ക് നടത്തുന്നതാണ്.

സ്പോട്ട് അഡ്മിഷൻ

  • കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ ഫിസിക്സ്, കെമിസ്ട്രി പഠനവകുപ്പിൽ നടത്തുന്ന അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ അധികം മാർക്കോടെ പന്ത്രണ്ടാം തരം പാസായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ജൂലൈ 3 ന് രാവിലെ 10:30 ന് പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ വച്ച് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം.

  • കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ അഞ്ചുവർഷത്തെ ആന്ത്രോപോളജി ഇന്റഗ്രേറ്റഡ്‌ പ്രോഗ്രാമിന് എസ് സി, എസ് ടി, ജനറൽ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ് സി/എസ് ടി യുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യതയുള്ളവർ 03-7-2024 ന് രാവിലെ 10 മണിക്ക് സർട്ടിഫികറ്റുകൾ സഹിതം പഠനവകുപ്പിൽ എത്തണം. ഫോൺ: 9447380663.

  • കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്  മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ്  പ്രോഗ്രാമിൽ എസ് സി/ എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ (എസ് സി -4, എസ് ടി -1)ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ 03 -07 -2024 (തിങ്കളാഴ്ച) രാവിലെ 11.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി  മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ എത്തിച്ചേരണം.

ഡെവലപ്മെന്റ് ഓഫീസർ

കണ്ണൂർ സർവകലാശാലയിൽ ഡെപ്യുട്ടെഷൻ/ കരാർ അടിസ്ഥാനത്തിൽ ഡെവലപ്മെന്റ് ഓഫീസറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  31.07.2024

കണ്ണൂർ സർവകലാശാലയുടെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് തുടക്കമായി

കണ്ണൂർ സർവകലാശാല നാല് ക്യാമ്പസുകളിലായി ആരംഭിച്ച അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ (എഫ് വൈ ഐ എം പി) സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ചുനടന്ന ചടങ്ങിൽ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയെന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനം ചടങ്ങിൽ സംപ്രേഷണം ചെയ്തു. ഈ വർഷം ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് (മാങ്ങാട്ടുപറമ്പ ക്യാമ്പസ്), ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ക്ലിനിക്കൽ സൈക്കോളജി (മാങ്ങാട്ടുപറമ്പ ക്യാമ്പസ്), ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് (സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്), ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ആന്ത്രപ്പോളജിക്കൽ സയൻസസ് (പാലയാട് ക്യാമ്പസ്) ഉൾപ്പെടെ 6 അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളാണ് നിലവിൽ സർവകലാശാലയിലുള്ളത്. മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്ട്സ് സയൻസ്, ഐ ടി പഠനവകുപ്പുകളിലായി മൂന്ന് അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളും പാലയാട് ക്യാമ്പസിലെ ആന്ത്രപ്പോളജി പഠന വകുപ്പിലും ഫിസിക്സ് പഠനവകുപ്പിലും നീലേശ്വരം ക്യാമ്പസിലെ കൊമേഴ്‌സ് ആന്റ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പുകളിൽ ഓരോ പ്രോഗ്രാമുകൾ വീതവും ഉണ്ട്. സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിന്റിക്കേറ്റംഗം ഡോ. ടി പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പഠനവകുപ്പ് മേധാവികളായ ഡോ. സെബാസ്റ്റ്യൻ ജോർജ്, ഡോ. ടി വി രാമകൃഷ്ണൻ, പ്രൊഫ. അനിൽ രാമചന്ദ്രൻ, ഡോ. ജോൺസൺ അലക്സ്, ഡോ. എൻ എസ് ശ്രീകാന്ത്, ക്യാമ്പസ് യൂണിയൻ ചെയർമാൻ എ തേജസ് എന്നിവർ സംസാരിച്ചു. ക്യാമ്പസ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ റഹീന നന്ദി പറഞ്ഞു.

ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ആന്ത്രപ്പോളജിക്കൽ സയൻസസ്

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ ആന്ത്രപ്പോളജി പഠനവകുപ്പിൽ ആരംഭിച്ച അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ആന്ത്രപ്പോളജിക്കൽ സയൻസസ് പ്രോഗ്രാം പരീക്ഷാ കൺട്രോളർ ഡോ. ബി മുഹമ്മദ് ഇസ്മയിൽ ഉദ്ഘാനം ചെയ്തു. കണ്ണൂർ സർവകലാശാല റിസർച്ച് ഡയറക്ടർ പ്രൊഫ. അനുപ് കുമാർ കേശവൻ മുഖ്യാഥിതിയായി. സർവകലാശാല സോഷ്യൽ സയൻസ ഡീൻ പ്രൊഫ. ബി ബിന്ദു, പഠനവകുപ്പ് മേധാവികളായ പ്രൊഫ. കെ കെ കുഞ്ഞഹമ്മദ്, ഡോ. ഷീന ഷുക്കൂർ, ഡോ. വി ഷഹർബെൻ, ഡോ. സൂരജ് എം ബഷീർ, ഡോ. പി കാർത്തികേയൻ, ക്യാമ്പസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ വി ഒ പ്രിയ, ജൂനിയർ ലൈബ്രേറിയൻ അനൂപ  കെ, ഡിപ്പാർട്ടമെന്റ് സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ ആശ്രയ് എന്നിവർ ആശംസകൾ അർപ്പിച്ചു.  ഡോ. എം എസ് മഹേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ഡോ. എം സിനി നന്ദി പറഞ്ഞു.

About The Author