കാലവർഷം: ജില്ലയിൽ നാല് താലൂക്കുകളിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 815 അംഗങ്ങൾ
ജില്ലയിൽ കാലവർഷത്തെ തുടർന്ന് ബുധനാഴ്ച നാല് താലൂക്കുകളിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിൽ 215 കുടുംബങ്ങളിലെ 815 അംഗങ്ങൾ കഴിയുന്നു. ഏറ്റവും കൂടുതൽ ക്യാമ്പ് തലശ്ശേരി താലൂക്കിലാണ്. ഇവിടെ 12 ക്യാമ്പുകളിലായി 153 കുടുംബങ്ങളിലെ 537 പേർ കഴിയുന്നു.
ഇരിട്ടി താലൂക്കിൽ നാല് ക്യാമ്പുകളിലായി 49 കുടുംബങ്ങളിലെ 247 അംഗങ്ങൾ കഴിയുന്നു. തളിപ്പറമ്പ് താലൂക്കിൽ ഒരു ക്യാമ്പിലായി 11 കുടുംബങ്ങളിലെ 24 അംഗങ്ങൾ കഴിയുന്നു. കണ്ണൂർ താലൂക്കിൽ ഒരു ക്യാമ്പിലായി രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ കഴിയുന്നു.