പരിയാരം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം: പുതിയ കെട്ടിടത്തിൻ്റെ  നിർമ്മാണോദ്ഘാടനം

പരിയാരം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.  എൻ എച്ച് എം ഡി പി എം   ഡോ. പി കെ അനിൽകുമാർ, ജില്ലാ ആർദ്രം മിഷൻ നോഡൽ ഓഫീസർ  ഡോ. സി പി ബിജോയ്, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ , പരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ബാബു രാജൻ, ടി പി രജനി, ടോണ വിൻസൻ്റ്, ആർ ഗോപാലൻ മാസ്റ്റർ, ഇ സി മല്ലിക, അബ്ദുൾ ഷുക്കൂർ, എം ടി മനോഹരൻ, എം എ ഇബ്രാഹിം, പി വി രാമചന്ദ്രൻ, ഡോ. കെ പി അനുശ്രീ, ജി സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.

 

About The Author