റെയ്ഡ്കോ ഓണക്കിറ്റ്: ആദ്യ ഓർഡർ സ്വീകരിച്ചു

റെയ്ഡ്‌കോയുടെ ഓണക്കിറ്റിന്റെ ജില്ലയിലെ ആദ്യ ഓര്‍ഡര്‍ സ്വീകരിക്കല്‍ നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വലിയ വെളിച്ചം മരിയൻ അപ്പാരൽസിൽ നടന്ന ചടങ്ങിൽ റെയ്ഡ്‌കോ ചെയര്‍മാന്‍ എം സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.


പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ റെയ്ഡ്‌കോയുടെ ഇടപെടല്‍ മാതൃകാ പരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. റെയ്ഡ്‌കോ സി ഇ ഒ രതീശന്‍ ആദ്യ ഓര്‍ഡര്‍ സ്വീകരിച്ചു. മരിയൻ അപ്പാരൽസിൽ നിന്നുമാണ് ആദ്യ ഓർഡർ ലഭിച്ചത്. സംസ്ഥാന തലത്തില്‍ രണ്ടു ലക്ഷം ഓണക്കിറ്റുകളാണ് റെയ്ഡ്‌കോ വില്‍പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.എ സിജിന്‍ , എം കെ രാഹേഷ് എന്നിവർ സംസാരിച്ചു.

About The Author