ഭക്ഷ്യ വിതരണ  ആരോഗ്യ പരിപാലന രംഗത്തിന് മുൻതൂക്കം വേണം; മന്ത്രി

ഭക്ഷ്യ വിതരണ  ആരോഗ്യ പരിപാലനത്തിന് മുൻതൂക്കം നല്കുന്ന സമീപനം സ്വീകരിക്കണമെന്ന്ര ജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.
റെയ്ഡ്‌കോ ഓണക്കിറ്റ് 2024 സംസ്ഥാനതല വില്‍പ്പന ഉദ്ഘാടനം    കേരള ബാങ്ക് മെയിന്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ജീവിതം വന്നപ്പോൾ നമ്മൾ മാരകമായ രോഗങ്ങൾ വിലക്ക് എടുക്കുവാൻ തുടങ്ങിയെന്നും സംശുദ്ധമായ ജീവിതം നയിക്കുവാൻ ഭക്ഷ്യ  ഉല്പാദന വിതരണ രംഗത്ത് ബോധവത്ക്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. റെയ്ഡ്കോ  ഈ ഓണത്തിനായി രണ്ടു ലക്ഷം ഓണക്കിറ്റുകളാണ് സജ്ജമാക്കുന്നത്.
റെയ്ഡ്കോ  ചെയർമാൻ എം സുരേന്ദ്രൻ,     റെയ്ഡ്കോ ചീഫ്  എക്സിക്യൂട്ടീവ് ഓഫീസർ വി രതീശൻ, കേരള ബാങ്ക് ഡയറക്ടർ കെ ജി വത്സലകുമാരി, കണ്ണൂർ കേരള ബാങ്ക് ജനറൽ മാനേജർ എൻ നവനീത് കുമാർ, സി എൻ മോഹനൻ, എം എം മനോഹരൻ, എൻ വി പ്രേമാനന്ദൻ, സി പി മനോജ് കുമാർ എന്നിവർ സംസാരിച്ചു.

About The Author