ആദായ നികുതി ഇ ഫയലിങ്: ഏകദിന ശില്പശാല സംഘടിപ്പിച്ചു
കണ്ണൂർ സെൻട്രൽ ഗവ. എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് ആദായ നികുതി ഇ ഫയലിങ്ങിനെയും റ്റി ഡി എസ്സ് എന്നിവയെ സംബന്ധിച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ രാജൻ, ഇൻകം ടാക്സ് ഓഫീസർ എൻ അശോകൻ, പി വി നാരായണൻ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.