കാറിടിച്ച് അപകടം വഴി യാത്രക്കാരി മരിച്ചു

കണ്ണൂര്‍ – മട്ടന്നൂര്‍ റോഡില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം ബില്‍ കലക്ടര്‍ ബി ബീനയാണ് മരിച്ചത്.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ലിതേഷ് ഓടിച്ച കാര്‍ ഇടിച്ചാണ് അപകടം.

ഏച്ചൂര്‍ കമാല്‍ പീടികയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അമിത വേഗത്തില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ചതിനു ശേഷം ഏറെ മുന്‍പോട്ടു പോയാണ് നിന്നത്. നാട്ടുകാര്‍ ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

About The Author