ടി-20 ലോകകപ്പുമായി ഇന്ത്യന്‍ ടീം ഡൽഹിയിലെത്തി: വന്‍ വരവേല്‍പ്പ്

ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് ഡൽഹിയിലെത്തി. AIC24WC ( എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ് ) എന്ന പ്രത്യേക വിമാനത്തിലാണ് താരങ്ങൾ എത്തത്തിയത്. വിമാനത്താവളത്തിൽ ആരാധകർ ഇന്ത്യൻ ടീമിന് ഗംഭീര വരവേൽപ്പ് നൽകി. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ സ്വീകരണം ഉണ്ട്. വൈകുന്നേരം മുംബൈയിൽ റോഡ് ഷോ ഉണ്ടാകും.

താരങ്ങളും കുടുംബാംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും ബിസിസിഐ ഉന്നതരുമാണ് ലോകകപ്പിന് ശേഷം ഡൽഹിയിലെത്തിയിരിക്കുന്നത്. വൈകിട്ട് 5 മണിമുതലാണ് മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്ന് വാങ്കഡെ സ്റ്റേഡിയം വരെ തുറന്ന ബസിൽ ടീം ലോകകപ്പ് ട്രോഫിയുമായി റോഡ് ഷോ നടത്തുക. പിന്നാലെ രാത്രി 7ന് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ടീമംഗങ്ങൾക്ക് സമ്മാനത്തുക കൈമാറും.

ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും അടക്കം 70 പേരടങ്ങുന്ന സംഘമാണ് ഡൽഹിയിൽ ലോകകപ്പിന് ശേഷം മടങ്ങിയെത്തിയിരിക്കുന്നത്. ഫൈനൽ വിജയത്തിനു ശേഷം ജൂൺ 30ന് ന്യൂയോർക്ക്– ദുബായ് വഴി നാട്ടിലേക്ക് എത്താനായിരുന്നു പദ്ധതി. എന്നാൽ കാറ്റഗറി നാലിൽപ്പെടുന്ന ബെറിൽ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ കാരണം ടീമിന് ഹോട്ടലിൽ തുടരേണ്ടിവന്നു.

കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ബാർബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു. ടർന്നാണ് പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ച തന്നെ പുറപ്പെട്ടിരുന്നു. ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ രണ്ടാം ടി20 കിരീടത്തിൽ മുത്തമിടുന്നത്. ലോകകപ്പ് നേടിയ ടീമിന് ബിസിസിഐ 120 കോടി രൂപയാണ് സമ്മാനമായി പ്രഖ്യപിച്ചത്.

About The Author