കലാകാരന്മാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണത; സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യവകാശ കമ്മിഷൻ കേസെടുത്തു
കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യവകാശ കമ്മിഷൻ കേസ് എടുത്തു. കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണത എന്ന് മനുഷ്യാവകാശ കമ്മീഷൻ. അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു. ബ്രോമാൻസ് എന്ന സിനിമയുടെ ചേയ്‌സിങ് സീൻ ഷൂട്ട് ചെയുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പുലർച്ചെ 1.30ടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. സിനിമയുടെ ചേയ്‌സിങ് സീൻ ഷൂട്ട് ചെയുന്നതിനിടയിലാണ് അപകടം ഉണ്ടായത്.