പാരിസ് ഒളിമ്പിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പി ആർ ശ്രീജേഷ് (ഹോക്കി), എച്ച് എസ് പ്രണോയ് (ബാഡ്മിൻ്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിംപിക്സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക.

കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിൻ്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്മിൻ്റണിൽ പ്രണോയും ഫോമിലാണ്. ഒളിംപിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകൾ നേർന്നു.

About The Author