ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാൽ പിഴ; വാർത്ത പൂർണ്ണമായി തള്ളി മന്ത്രി കെബി ഗണേഷ് കുമാർ

ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ പിന്നിലിരുന്ന് സംസാരിച്ചാൽ പിഴചുമത്തുമെന്ന വാർത്ത കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു. വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിലിരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിക്ക് നിർദേശമുണ്ടെന്നായിരുന്നു വാർത്ത. റിപ്പോർട്ട് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലുൾപ്പെടെ ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നു. ഇപ്പോഴിതാ ഈ വാർത്ത പൂർണ്ണമായി തള്ളിയിരിക്കുകയാണ് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.

ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് സംസാരിക്കുന്നവർക്ക് പിഴചുമത്തുമെന്ന പ്രചചാരണം അടിസ്ഥാന രഹിതമാണ്. വാഹനം ഓടിക്കുന്നയാളിന്‍റെ ശ്രദ്ധതിരിക്കുന്നവെന്ന കുറ്റത്തിന് പിഴചുമത്തുമെന്നായിരുന്നു പ്രചാരണം. അത്തരമൊരുകാര്യം പരിഗണനയിലില്ല’ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിലാണ് ഇത്തരമൊരു നിയമത്തിന് നിർദേശമുണ്ടെന്ന് റിപ്പോർട്ടുകൾ വന്നത്.

ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റും. അത് അപകടങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് നിർദേശം. ഇത്തരത്തിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കണമെന്ന് എല്ലാ ആർടിഒമാർക്കും ജോയിന്‍റ് ആർടിഒമാർക്കും ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മിഷണർ അയച്ച സർക്കുലറിൽ നിർദേശിച്ചതായും പ്രചാരണമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്.

About The Author