റോബോട്ടിക് ക്യാമറയിൽ കണ്ടത് ശരീരഭാഗങ്ങളല്ല, സ്ഥിരീകരിച്ച് സ്കൂബാടീം, തിരച്ചിൽ 26 മണിക്കൂർ പിന്നിട്ടു

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തെരച്ചിൽ നടത്തുന്ന റോബോട്ടിക് യന്ത്രത്തിന്റെ ക്യാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ല.

ക്യാമറയിൽ കണ്ടത് മാലിന്യമെന്ന് സ്‌കൂബാ ടീം അറിയിച്ചു. നിലവിൽ ഒന്നും കണ്ടെത്തിയില്ല. കൂടുതൽ പരിശോധന നടത്തും. നിലവിൽ മാലിന്യങ്ങൾ മാത്രമേ കണ്ടെത്താനായുള്ളൂ. തെരച്ചിൽ കൂടുതൽ വ്യാപിപ്പിക്കും. രണ്ടു തവണ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.

പത്തു മീറ്റര്‍ ഉള്ളിലായാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഇവിടേക്കാണ് സ്കൂബ ടീം പോയത്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തെരച്ചില്‍ ഊർജിതമായി തുടരുകയാണ്. തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 28 മണിക്കൂർ പിന്നിട്ടു.

എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിര്‍ത്തിയിരുന്നു.

About The Author