കവലയിൽ കലുങ്ക് നിർമ്മാണം; ഇരിക്കൂർ റോഡ് അഞ്ച് മുതൽ അടയ്ക്കും

മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ ഒഴുകുന്നത് പരിഹരിക്കുന്നതിന് ഇരിക്കൂർ റോഡ് കവലയിൽ കലുങ്ക് നിർമിക്കുന്ന ജോലിക്കായി 5 മുതൽ 18 വരെ റോഡ് അടച്ചിടും. ഇരിക്കൂർ ഭാഗത്തേക്കുള്ള ബസുകൾ മട്ടന്നൂർ ജങ്‌ഷനിൽ നിന്ന് മാനവം മൈതാനം വഴി ഇരിക്കൂർ റോഡിൽ പ്രവേശിക്കണം. മറ്റു ചെറിയ വാഹനങ്ങൾ ഇരിട്ടി റോഡിൽ നിന്നുള്ള ബൈപ്പാസ് വഴി പോകണം.

ഇരിക്കൂർ ഭാഗത്തേക്കുള്ള വലിയ ചരക്ക് ലോറികളും ഭാരവാഹനങ്ങളും ചാലോട് വഴിയോ കളറോഡ് കല്ലൂർ മരുതായി റോഡ് വഴിയോ ഇരിക്കൂറിലേക്ക് പോകണം. ഇരിക്കൂർ, മരുതായി ഭാഗത്ത് നിന്നുള്ള ചെറിയ വാഹനങ്ങൾ കല്ലൂർ വഴിയോ ആയിരംചാൽ ഗാന്ധി റോഡ് വഴിയോ, മാനവം മൈതാനം വഴിയോ ടൗണിൽ എത്തണം. ഇരിക്കൂർ ഭാഗത്ത് നിന്നുള്ള ബസുകൾ ബൈപ്പാസ് റോഡിൽ നിന്ന് മാനവം മൈതാനം വഴി ടൗണിൽ എത്തണം.

About The Author