ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് എട്ട് ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പരാതി

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 8,16,000/- രൂപ നഷ്ടമായെന്ന പരാതി കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു. ഓണ്ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി വലിയ ലാഭം വാഗ്ദാനം ചെയ്യുകയും തുടര്ന്ന് ‍ CLEAR WATER എന്ന
ആപ്ലിക്കേഷന്‍ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പലതവണകളിലായി പ്രതി ആവശ്യപ്പെട്ട ബാങ്ക് അക്കൌന്റുകളിലെക്ക് പണം നിക്ഷേപിപ്പിക്കുവാന്‍ ആവശ്യപ്പെടുകയും നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. പണം നൽകിയതിനുശേഷം ലാഭമോ, കൈമാറിയ പണമോ നൽകാതെ വഞ്ചിക്കുകയായിരുന്നു.

ഇത്തരത്തിൽ നിങ്ങൾക്കും വാട്സ്ആപ്പ് വഴിയും മറ്റും സന്ദേശം ലഭിച്ചേക്കാം അതിൽ വിശ്വസിക്കരുത് ജാഗ്രത വേണം.

ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 എന്ന നമ്പറിൽ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക

About The Author