മട്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. മട്ടന്നൂര്‍ പരിയാരം സ്വദേശി നവാസ്(40), മകന്‍ യാസീന്‍(5) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി നെല്ലൂന്നി വളവില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നവാസിന്റെ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് പോയി.

കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല.

About The Author