നടാൽ പുഴയ്ക്ക് കുറുകെയുള്ള അയ്യാറകത്ത് പാലം പുതുക്കിപ്പണിയുന്നതിന് ഭരണാനുമതി ലഭിച്ചു
നടാൽ പുഴയ്ക്ക് കുറുകെയുള്ള മൂന്നാമത് പാലമായ അയ്യാറകത്ത് പാലം പുതുക്കിപ്പണിയുന്നതിന് ഭരണാനുമതി ലഭിച്ചു.20.7.2024 തീയതിയിലെ 721/2024/PWDഗവ: ഉത്തരവ് പ്രകാരമാണ് പാലത്തിനു വേണ്ടി 350 ലക്ഷം രൂപ ഇപ്പോൾ അനുവദിച്ചത്.410 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്.പാലം യഥാർത്ഥ്യമായാൽ രണ്ട് റെയിൽഗേറ്റുകൾ ഒഴിവാക്കി കണ്ണൂരിൽ നിന്ന് തലശ്ശേരിയിലെത്താൻ സഹായിക്കുന്ന എളുപ്പത്തിലുള്ള ഗതാഗത മാർഗ്ഗമായി മാറും. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരുടെ ഇടപെടലിലൂടെ സ്ഥലം എം.എൽ.എ. കൂടിയായമന്ത്രി.രാമചന്ദ്രൻ കടന്നപ്പള്ളി മുൻകൈയെടുത്താണ് നാട്ടുകാരുടെ സ്വപ്നം നിറവേറ്റുന്നത്. തൊട്ടടുത്ത നാറാണത്തു പാലത്തിൻ്റെ നിർമ്മാണവും ദ്രുതഗതിയിൽ നടന്നുവരുന്നു.