കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരിക്ക് ദാരുണാന്ത്യം

വെള്ളക്കെട്ടിൽ വീണ് 51കാരിക്ക് ദാരുണാന്ത്യം. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിന ആണ് മരിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിന് അടിയിൽ ഉണ്ടായിരുന്ന ആൾമറ ഇല്ലാത്ത കൃഷി ആവശ്യത്തിന് എടുത്ത കുഴിയിൽ വീണാണ് അപകടം. കുഞ്ഞാമിനയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

About The Author