വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ : മ​ര​ണം 151 ആ​യി; കൂടുതൽ രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്

വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 151 ആ​യി. മരിച്ച 94 പേരുടെ മൃതദേഹങ്ങും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിൽ ആണ് ഉള്ളത്.11 എ​ണ്ണം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 52 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. ചാ​ലി​യാ​റി​ലൂ​ടെ 38 കി​ലോ​മീ​റ്റ​ര്‍ ഒ​ഴു​കി നി​ല​മ്പൂ​രി​ല്‍ ക​ര​യ്ക്ക​ടി​ഞ്ഞ​ത് 32 മൃ​ത​ദേ​ഹ​ങ്ങ​ളും 25 ശ​രീ​ര ഭാ​ഗ​ങ്ങ​ളും ആ​ണ്. ഈ ​ശ​രീ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​ണ്. 211 പേ​രെ കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​മാ​ണ് ബ​ന്ധു​ക്ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്. 186 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന​തെ തി​ര​ച്ചി​ല്‍ ഏ​ഴ് മ​ണി​ക്ക് ആ​രം​ഭി​ക്കും. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ സൈ​ന്യ​മെ​ത്തും.

മുണ്ടക്കൈ മേഖലയിൽ ഇപ്പോൾ മഴ ഇടവിട്ട് പെയ്യുന്നുണ്ട്. എങ്കിലും ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമാകുന്നുണ്ട്. പുഴയിലെ ജലനിരപ്പും താഴ്ന്നിട്ടുണ്ട്. കൂടുതൽ രക്ഷാപ്രവർ‌ത്തകർ മുണ്ടക്കൈയിലെത്തി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തുകയാണ്.

800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് റോപ്പ് മാർ​ഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവൻ പേരെയും മറുകരയിലെത്തിച്ചത്. 3069 പേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ട്. അട്ടമലയിലും ചുരൽമലയിലും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത രക്ഷാപ്രവർത്തകർ തള്ളുന്നില്ല. അതിനാൽ ഇന്നത്തെ  രക്ഷാ പ്രവർത്തനത്തിൽ ഇവിടെയുള്ളവരെ പുറത്തേക്കെത്തിക്കുന്നത് കേന്ദ്രീകരിച്ചായിരിക്കും രക്ഷാദൗത്യം.

About The Author