കണ്ണൂരിൽ പുഴയിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു.  പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21) ജോബിൻ ജിത്ത് (17) അഭിനവ് ( 21) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു.

About The Author