ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി

ആന്ധ്രാപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പവൻ കല്യാൺ ആണ് ഉപമുഖ്യമന്ത്രി. പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലുള്ള പ്രൗഢഗംഭീരമായ ചടങ്ങിൽ 25 അംഗ മന്ത്രി സഭ അധികാര മേറ്റു.

വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്‍ക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഇത് നാലാം തവണയാണ് നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, നിധിൻ ഗഡ്കരി തുടങ്ങിയ ബിജെപി കേന്ദ്ര മന്ത്രിമാർ, സഖ്യകക്ഷി മന്ത്രിമാർ, എൻഡിഎ മുഖ്യമന്ത്രിമാർ സിനിമ താരങ്ങൾ എന്നിങ്ങനെ വലിയ താര നിര യുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. രജനീകാന്തും പവൻ കല്യാണിന്റെ സഹോദരനും നടനുമായ ചിരഞ്ജീവിയും ചടങ്ങിനെത്തിയിരുന്നു. പവൻ കല്യാൺ അടക്കം 25 മന്ത്രി സഭയാണ് അധികാരമേറ്റത്.

ഒഡിഷയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മോഹൻ ചരൺ മാഝി വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ചന്ദ്രബാബു നായിഡുവിൻ്റെ മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് അടക്കം മന്ത്രി സഭയിലെ 17 പേർ പുതു മുഖങ്ങളാണ്. ടി ഡിപി ക്ക് 21 ജനസേനക്ക് 3, ബിജെപിക്ക് 1 എന്നിങ്ങനെയാണ് മന്ത്രി സഭയിലെ പ്രാധിനിത്യം. കനക് വർധൻ സിം​ഗ് ദിയോ, പ്രവദി പരിദ എന്നിവർ ഒഡിഷയുടെ ഉപമുഖ്യമന്ത്രിമാരാകും. ഭുവനേശ്വറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.

About The Author