പൂന്തുറയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
പൂന്തുറയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സിപിഒ മദനകുമാര്‍ ആണ് മരിച്ചത്. പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് മദനകുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറശ്ശാല സ്വദേശിയാണ് ഇയാള്‍. മരണകാരണം വ്യക്തമല്ല.