വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്
വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്. പാനൂര്‍ വിളക്കോട്ടൂര്‍ യുപി സ്കൂള്‍ അധ്യാപകന് നജീബിനെതിരെയാണ് പൊലീസ് കേസെടുത്തത്. രക്ഷിതാക്കളും സ്കൂള്‍ അധികൃതരും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പോക്സോ വകുപ്പ് ചുമത്തിയാണ് നജീബിനെതിരെ കേസെടുത്തിരിക്കുന്നത്.