Month: June 2024

സിപിഐഎം ഭരിച്ചിരുന്ന രാമങ്കരി പഞ്ചായത്ത് വിമത പക്ഷത്തെ പുറത്താക്കാനായി കോൺഗ്രസിന് നൽകി

രാമങ്കരി പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ. പ്രസിഡന്റായി കോൺഗ്രസ് പഞ്ചായത്ത് അംഗം ആർ.രാജു മോനെ തെരഞ്ഞെടുത്തു വിപ്പ് ലംഘിച്ചാണ് സിപിഐഎം അംഗങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട്...

സിപിഐഎമ്മിന്റെ സിഎഎ, പലസ്തീൻ സമരങ്ങൾ‌ക്ക് അവലോകന യോ​ഗത്തിൽ വിമർശനം

സിപിഐഎം നടത്തിയ സിഎഎ വിരുദ്ധ, പലസ്റ്റീൻ സമരങ്ങൾക്ക് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിമർശനം. എറണാകുളത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ അവലോകന യോഗത്തിലാണ് പാർട്ടി അംഗങ്ങൾ വിമർശനം...

നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പുനപരീക്ഷ

നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പുനപരീക്ഷ.1563 വിദ്യാർത്ഥികൾക്കും വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം നൽകുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി സുപ്രീംകോടതിയിൽ. എൻടിഎ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച്...

കുവൈത്ത് അപകടം: മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായം

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ...

ഐസ്ക്രീമിൽ കൈവിരൽ; പൊലീസ് അന്വേഷണം

മുബൈയിലെ മലാഡിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ കൈവിരൽ കണ്ടെത്തി. മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് കൈവിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്...

ഇടത് മുന്നണി തിരുത്തണമെന്നും യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ട് വരണമെന്നും ബിനോയ് വിശ്വം

ലോക്സഭ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ ഇടതുപക്ഷം സ്വയം വിമർശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി...

ജി സുധാകരനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയെന്ന് പറഞ്ഞ ജി സുധാകരനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും...

കൊട്ടിയൂർ വൈശാഖ മഹോത്സവം: നിഗൂഢ പൂജകൾ ഇന്ന് ആരംഭിക്കും

വൈശാഖ മഹോത്സവത്തിലെ മകം കലം വരവ് വ്യാഴാഴ്ച നടക്കും. മുഴക്കുന്നിലെ നല്ലൂരിൽ നിന്ന് പൂജകൾക്കുള്ള കലങ്ങളുമായി കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് പുറപ്പെടും....

ഹെലികോപ്റ്ററിൽനിന്ന് വീണ് നടൻ ജോജു ജോർജിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു...

കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

കണ്ണൂർ കോടിയേരി പാറാലിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു. തൊട്ടോളിൽ സുജനേഷ്‌ (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ...