തെരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്നും പാഠം ഉൾക്കൊളളണമെന്ന് പി ജയരാജൻ

തെരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്നും പാഠം ഉൾക്കൊളളണമെന്ന് സി.പി എം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജൻ പാനൂരിൽ പറഞ്ഞു.എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന പാഠം ഉൾക്കൊള്ളണം.എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് പരിശോധിക്കണം അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണം. സി പി എമ്മിന് വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്. പാർട്ടി ഉയർത്തിപ്പിടിച്ച ശരിയായ നയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സി.പി.എം. പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തൻ നാലാം ചരമ വാർഷികാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

About The Author