വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭക്ഷ്യ സുരക്ഷാ ലൈസന്‍സിന് ‘തത്കാല്‍’ സംവിധാനം

ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ അപേക്ഷിച്ച ഉടന്‍ ലഭ്യമാക്കുന്നതിനുള്ള ‘തത്കാല്‍’ സംവിധാനം നിലവില്‍ വന്നു. www.Foscos. gov.in എന്ന വെബ്‌സൈറ്റിലൂടെ ലോ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് സേവനം പ്രയോജനപ്പെടുത്താം. ജില്ലയില്‍ നടന്ന ‘തത്കാല്‍’ ലൈസന്‍സ് /രജിസ്‌ട്രേഷന്‍ മേളയില്‍ കണ്ണൂര്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ പി മുസ്തഫ ആദ്യ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കുക്കിങ്ങ് വര്‍ക്കേഴ്‌സ് യൂണിയന്‍ സ്റ്റേറ്റ് സെക്രട്ടറി വി അനീഫക്ക് കൈമാറി.

ഡിജിറ്റല്‍ ലാന്റ് സര്‍വ്വെ ഉദ്ഘാടനം ജൂലൈ 1ന്

അഴീക്കോട് നോര്‍ത്ത് വില്ലേജ് ഡിജിറ്റല്‍ ലാന്റ് സര്‍വ്വെ ജൂലൈ ഒന്നിന് രാവിലെ 11.30ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്യും.  അഴീക്കോട് പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് പങ്കെടുക്കും.

പാരാമെഡിക്‌സ് ട്രെയിനി

പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിനായി അര്‍ഹരായ പട്ടികവര്‍ഗ വിഭാഗക്കാരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നഴ്‌സിങ് ഉള്‍പ്പെടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെ പ്രാഖമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ പാരാമെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന പദ്ധതിയാണ് ട്രൈബല്‍ പാരാമെഡിക്‌സ്.
അപേക്ഷകര്‍ നഴ്‌സിങ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം/ ഡിപ്ലോമയുള്ള 21നും 35 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം.  അപേക്ഷയുടെ മാതൃക ഐ ടി ഡി പി ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലും www.stdd.kerala.gov.in ലും ലഭിക്കും.  ഫോണ്‍: 0497 2700357.

അപേക്ഷ ക്ഷണിച്ചു

രണ്ട് വര്‍ഷത്തെ ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകളോ ഡിഗ്രിയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം 17നും 35നും ഇടയില്‍.  പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അപേക്ഷ ജൂലൈ 10നകം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 8547126028, 04734296496.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പാരിതോഷികം

2023-24 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധമത്സ്യത്തൊഴിലാളികളുടേയും മക്കള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പാരിതോഷികം നല്‍കുന്നു.
എസ്എസ്എല്‍സി പരീക്ഷയില്‍ 10 എ പ്ലസ്, ഒമ്പത് എ പ്ലസ്, എട്ട് എ പ്ലസ് എന്നീ ഗ്രേഡ് ലഭിച്ച കട്ടികള്‍ക്ക് യഥാക്രമം 5,000, 4, 000, 3,000 രൂപ വീതവും  പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് 5,000 രൂപയുമാണ് പാരിതോഷികം.
2023-24 വര്‍ഷത്തില്‍  കായിക വിനോദ മത്സരങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന്  സ്ഥാനങ്ങള്‍ നേടിയവര്‍ക്കും   പാരിതോഷികം നല്‍കും.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്സ്ബുക്ക് പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുട്ടിയുടെ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ജൂലായ്  15 നകം അതാത് ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2734587.

കെല്‍ട്രോണില്‍ ജേണലിസം പഠനം

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്റ്ററില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം പഠനത്തിന് ജൂലൈ 10 വരെ അപേക്ഷിക്കാം.  ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 30 വയസ്.  ഫോണ്‍:  9544958182. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍,  അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ താണയിലുള്ള ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ഈ അധ്യയന വര്‍ഷം പോസ്റ്റ് മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.  കൂടാതെ പ്രതിമാസ പോക്കറ്റ് മണിയും ലഭിക്കും.  പട്ടികജാതി വിഭാഗത്തിന് 68 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന് 17 ശതമാനവും ഒ ഇ സി വിഭാഗത്തിന് അഞ്ച് ശതമാനവും സീറ്റ് സംവരണം ഉണ്ട്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാന, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, അവസാനം പഠിച്ച കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ഇപ്പോള്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 12നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700596.

പൊലീസ് പരാതി അതോറിറ്റി സിറ്റിങ് മാറ്റി

ജൂലൈ 10ന് നടത്താനിരുന്ന പൊലീസ് പരാതി അതോറിറ്റി സിറ്റിങ് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പോളിടെക്നിക്ക് ലാറ്ററല്‍ എന്‍ട്രി;
രണ്ടാം വര്‍ഷ പ്രവേശനത്തിന് അവസരം

പോളിടെക്നിക്ക് കോളേജുകളില്‍ മൂന്നാം സെമസ്റ്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്ടു (സയന്‍സ്), വി എച്ച് എസ് ഇ, ഐടിഐ, കെജിഎസ്ഇ കോഴ്സ് കഴിഞ്ഞ് ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ജൂലൈ നാല് വരെ ലാറ്ററല്‍ എന്‍ട്രി വഴി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. www.polyadmission.org വഴി അപേക്ഷിക്കാം. നേരത്തെ അപേക്ഷ സമര്‍പ്പിച്ച് റാങ്ക് പട്ടികയില്‍ ഉള്‍പെട്ടവരും പുതുതായി അപേക്ഷ സമര്‍പ്പിച്ചവരും തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക്ക് കോളേജിലെ ബയോമെഡിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലേക്ക് സ്‌പോട്ട് അഡ്മിഷനായി ജൂലൈ എട്ടിന്  രാവിലെ 10.30 നകം ഹാജരായി രജിസ്റ്റര്‍ ചെയ്യണം.  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളോടൊപ്പം എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ മുതലായ സര്‍ട്ടിഫിക്കറ്റുകളും വിടുതല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ജാതി സംവരണത്തിന് അര്‍ഹതയുളള പട്ടികജാതി/ വര്‍ഗ്ഗ വിഭാഗക്കാര്‍ തഹസില്‍ദാരില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റും, ജാതി സംവരണമുളള മറ്റു വിഭാഗക്കാര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍:  0467 2211400, 7907729911, 9946436782.

ഐ എഫ് സിയില്‍ നിയമനം നടത്തുന്നു

ജില്ലയിലെ ചെറുതാഴം, പെരിങ്ങോം, വയക്കര, കുറുമാത്തൂര്‍, പടിയൂര്‍, തില്ലങ്കേരി, മാലൂര്‍ സി ഡി എസ്സുകളില്‍ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റുറുകളില്‍ (ഐ എഫ് സി) ഐ എഫ് സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു.  മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
യോഗ്യത, പ്രവൃത്തി പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 15നകം ജില്ലാ മിഷന്‍ കോ ഓര്‍ഡിേനറ്റര്‍, ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2702080.

ഐ ടി ഐ പ്രവേശനം; തീയതി നീട്ടി

ഗവ.ഐ  ടി ഐകളില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക്, എന്‍ സി വി ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ച് വരെ നീട്ടി.  അപേക്ഷ https://itiadmissions.kerala.gov.in വഴിയാണ് സമര്‍പ്പിക്കേണ്ടത്.  അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ വെരിഫിക്കേഷനായി തൊട്ടടുത്തുള്ള ഐ ടി ഐയില്‍ ഹാജരാക്കണം.

താല്‍പര്യപത്രം ക്ഷണിച്ചു

കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എച്ച് എസ് എസ് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം സേനയിലേക്ക് പ്രവേശനം ലഭിക്കുന്നതിന് കായിക ക്ഷമത വര്‍ധിപ്പിക്കാനും എഴുത്ത് പരീക്ഷക്ക് തയ്യാറെടുപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.  ജൂലൈ എട്ടിന് ഉച്ചക്ക് രണ്ട് മണിക്കകം സീനിയര്‍ സൂപ്രണ്ട്, എം ആര്‍ എസ് പട്ടുവം, കയ്യംതടം, അരിയില്‍ പി ഒ, കണ്ണൂര്‍ 670143 എന്ന വിലാസത്തില്‍ താല്‍പര്യപത്രം സമര്‍പ്പിക്കണം.  ഫോണ്‍: 0460 2996794, 9496284860, 8281242319.

ലേലം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിവിധ മരങ്ങള്‍ ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  ഫോണ്‍: 0460 2996794.

ക്വട്ടേഷന്‍

കണ്ണൂര്‍ ഐ ടി ഐയോടനുബന്ധിച്ച കെട്ടിടത്തില്‍ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ 15ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2835183.

About The Author