വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എം ബി എ അഭിമുഖം
തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബി എ 2024-26 ബാച്ചിലേക്ക് ജൂലൈ ഒന്നിന് രാവിലെ 10 മുതല്‍ ഒരു മണി  വരെ കണ്ണൂര്‍ സൗത്ത് ബസാറിലെ  സഹകരണ പരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. വെബ്‌സൈറ്റ്: www.kicma.ac.in. ഫോണ്‍: 8547618290/ 9447002106.

മസ്റ്ററിങ് നടത്തണം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മത്സ്യത്തൊഴിലാളി/ അനുബന്ധതൊഴിലാളി/ വിധവ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടതാണെന്ന് മത്സ്യബോര്‍ഡ് മേഖലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0497 2734587
തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31വരെ പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടതാണെന്ന്  ജില്ലാഎക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0497 2712284.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ഒഴിവുണ്ട്.  ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി സി എ/ പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  ജൂലൈ മൂന്നിന് രാവിലെ 10.30ന് ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാവുക.  ഫോണ്‍: 8547005052, 9447596129.

താലൂക്ക് വികസന സമിതി യോഗം
കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂലൈ ആറിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ജനറല്‍ നഴ്‌സിങ്: അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് സ്‌കൂളുകളില്‍ 2024-25 വര്‍ഷത്തേക്ക് ജനറല്‍ നഴ്‌സിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു/തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടുകൂടി പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  അര്‍ഹരായവര്‍ക്ക് മാര്‍ക്കിളവ് ലഭിക്കും. സയന്‍സ് വിഷയം പഠിച്ചവരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങളില്‍ പ്ലസ്ടു പാസായവരെയും പരിഗണിക്കും.  എ എന്‍ എം കോഴ്‌സ് പാസായ രജിസ്‌ട്രേഡ് എ എന്‍ എം നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭിക്കും.  പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റു വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകള്‍, അപേക്ഷാ ഫീസ് 0210-80-800-88 ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ചതിന്റെ അസ്സല്‍ ചലാന്‍ എന്നിവ സഹിതം ജൂലൈ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ബന്ധപ്പെട്ട നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. കണ്ണൂര്‍ ജില്ലയില്‍ അേപക്ഷിക്കുന്നവര്‍ പ്രിന്‍സിപ്പല്‍, ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്, കണ്ണൂര്‍ 670004 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ വേണം. ഫോണ്‍: 0497 2705158.

 
അപേക്ഷ ക്ഷണിച്ചു
എല്‍ ബി എസ് കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി.    യോഗ്യത എസ് എസ്എല്‍ സി.  ഫോണ്‍: 8606907093.

മാനേജര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍  മാനേജര്‍ (പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്ഡട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന്  സംവരണം ചെയ്ത സ്ഥിരം ഒഴിവുണ്ട്. ഫസ്റ്റ്ക്ലാസ് ബി ടെക്/ബി ഇ, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം,  എം ബി എ(എച്ച് ആര്‍)/പി ജി ഡി എം(റഗുലര്‍ കോഴ്‌സ്), ഒരു അംഗീകൃത വ്യവസായ സ്ഥാപനത്തില്‍ എട്ട് വര്‍ഷത്തെ  പ്രവൃത്തി പരിചയവും (മാനേജീരിയല്‍ കേഡറില്‍  അഞ്ച് വര്‍ഷത്തെ  പ്രവൃത്തി പരിചയം) എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള  18-45 നും ഇടയില്‍ പ്രായമുള്ള (ഇളവുകള്‍ അനുവദനീയം) ഉദ്യോഗാര്‍ഥികള്‍ ജൂലൈ 10നകം ബന്ധപ്പെട്ട  പ്രൊഫഷണല്‍  ആന്റ് എക്‌സിക്യൂട്ടീവ്  എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍  പേര് രജിസ്റ്റര്‍  ചെയ്യണം.

അപേക്ഷ ക്ഷണിച്ചു
തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ബിഎസ്‌സി ഇന്റീരിയര്‍  ഡിസൈനിങ് ആന്റ് ഫര്‍ണിഷിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  യൂണിവേഴ്‌സിറ്റിയുടെ www.admission.kannuruniversity.ac.in  ലൂടെ അപേക്ഷിക്കാം.  മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. യോഗ്യത: പ്ലസ്ടു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ അഞ്ച്. ഫോണ്‍: 0497 2835390, 8281574390.

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ നാലിന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്

പാപ്പിനിശ്ശേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ജി എന്‍ എം/ ബി എസ് സി നഴ്‌സിങ് ആണ് യോഗ്യത.   താല്‍പര്യമുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പാപ്പിനിശ്ശേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.  ഫോണ്‍: 0497 2787644.

പോളിടെക്‌നിക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

കല്ല്യാശ്ശേരി ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ പോളിടെക്‌നിക്ക്, പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക് എന്നിവിടങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീം പ്രകാരം സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.   ജൂലൈ നാല് വരെ www.polyadmission.org/let ല്‍ ലഭ്യമാകുന്ന ലിങ്ക് വഴി പുതിയ അപേക്ഷ നല്‍കാം.  മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.  ഫോണ്‍: 0497 2780287, 8547005082, 9895871208 (കല്ല്യാശ്ശേരി), 9895916117, 9497644788, 9946457866 (പയ്യന്നൂര്‍).

തീയതി നീട്ടി

ഐ എച്ച് ആര്‍ ഡിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന പി ജി ഡി സി എ,  പി ജി ഡി സി എഫ്,  ഡി ഡി ടി ഒ എ, ഡി സി എ, സി സി എല്‍ ഐഎസ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ എട്ട് വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

ദര്‍ഘാസ്
ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ മുത്തത്തി – പയ്യന്നൂര്‍ ഡേകെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലര്‍) ലഭ്യമാക്കുന്നതിന് കരാറുകാര്‍/ ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പയ്യന്നൂര്‍ മുത്തത്തിയിലെ പകല്‍വീടിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറുകാര്‍/ ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം (സൈലോ, എര്‍ട്ടിക, ഇന്നോവോ, ക്രിസ്റ്റോ, ബൊലേറോ)  ലഭ്യമാക്കുന്നതിന് കരാറുകാര്‍/ ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ജൂലൈ 11ന് ഉച്ചക്ക് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

ക്വട്ടേഷന്‍
ആറളം ഫാം ഗവ.ഹൈസ്‌കൂളില്‍ ഈ അധ്യയന വര്‍ഷം ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്നതിന് പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ രണ്ടിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും  ഫോണ്‍: 0497 2700357.

ദര്‍ഘാസ്

തലായി ഹാര്‍ബര്‍ എഞ്ചിനീയറിങ് സബ് ഡിവിഷന്‍  മത്സ്യബന്ധന തുറമുഖത്തിലെ കട മുറി എച്ച്  വാടകയ്ക്ക് നല്‍കുന്നതിന് വേണ്ടി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 10 ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ.

About The Author