വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വായനാ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

വായനാ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച  ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വെങ്ങര വിശിഷ്ടാതിഥിയായി സംബന്ധിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍  സെക്രട്ടറി പി കെ വിജയന്‍ വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പിഎന്‍ പണിക്കര്‍ അനുസ്മരണം പി കെ പ്രേമരാജന്‍ നിര്‍വഹിക്കും. ജൂണ്‍ 19 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി വായന പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നോവല്‍ ആസ്വാദനം (യു പി വിഭാഗം മാത്രം), തിരക്കഥാ രചന (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം),  ‘വാര്‍ത്തകള്‍ക്കപ്പുറം’-പത്രവാര്‍ത്താ അവലോകന സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരം (ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക്) എന്നിവയാണ് ഈ കാലയളവില്‍ സംഘടിപ്പിക്കുക. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, കേരള ലൈബ്രറി കൗണ്‍സില്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരത മിഷന്‍, വിദ്യാ രംഗം കലാ സാഹിത്യ വേദി എന്നീ വകുപ്പുകളും സംഘടനകളും സംയുക്തമായാണ് വായനാ മാസാഘോഷം സംഘടിപ്പിക്കുന്നത്.

വാര്‍ത്തകള്‍ക്കപ്പുറം’: സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരം

വായനാ മാസാചരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കൈടുപ്പിച്ച് ‘വാര്‍ത്തകള്‍ക്കപ്പുറം’- സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. പത്രവാര്‍ത്തകള്‍ അവലോകനം ചെയ്ത് സ്‌കൂള്‍ ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതാണ് മത്സരം. സ്‌കൂള്‍ ടീമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
ജൂണ്‍ 19 മുതല്‍ 25 വരെയുളള പത്രങ്ങളിലെ വാര്‍ത്തകള്‍ വായിച്ച് വിവിധ മേഖലകളിലെ വാര്‍ത്തയെക്കുറിച്ചുള്ള അവലോകനങ്ങളാണ് ന്യൂസ് ലെറ്ററില്‍ ഉള്‍പ്പെടുത്തേണ്ടത്. തയ്യാറാക്കുന്ന കുട്ടികളുടെ പേര് ബൈലന്‍ ആയി ഓരോ അവലോകത്തിനും നല്‍കാം. പ്രാദേശികം, സംസ്ഥാനം, ദേശീയം, സാര്‍വ്വദേശീയം,           സ്പോര്‍ട്സ്, കല എന്നിങ്ങനെയുള്ള മേഖലകളിലെ വാര്‍ത്തകളുടെ അവലോകനം ഉള്‍പ്പെടുത്താം. ഏറ്റവും പ്രധാനമെന്ന് തോന്നുന്ന വിഷയത്തില്‍ മുഖപ്രസംഗവും തയ്യാറാക്കി ഉള്‍പ്പെടുത്തണം. ചിത്രങ്ങള്‍, ഇല്ലസ്ട്രേഷന്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്. അവലോകനം എഴുതിയോ ടൈപ്പ് ചെയ്തോ തയ്യാറാക്കാം.
ഒരു സ്‌കൂളില്‍ നിന്ന് ഒരു എന്‍ട്രി അതത് ബിആര്‍സിക്ക് ജൂലൈ ഒന്ന് വൈകിട്ട് നാല് മണിക്കകം സമര്‍പ്പിക്കണം. വിജയികള്‍ക്ക് ബിആര്‍സി തലത്തിലും ജില്ല തലത്തിലും സമ്മാനം നല്‍കും.പട്ടയകേസുകളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ ജൂണ്‍ 20, 26 തീയതികളില്‍ വിചാരണ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകള്‍ മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജൂണ്‍ 19ന്  കലക്ടറേറ്റില്‍  വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ജൂലൈ  17 ലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള 2023 – 24ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് പത്തനംതിട്ട ജില്ലയിലെ എഎംഎംഎച്ച്എസ്എസ് ഇടയാറന്മുളയും രണ്ടാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ. ഗേള്‍സ് എച്ച്എസ്എസ് കോട്ടണ്‍ഹില്ലും അര്‍ഹരായി മൂന്നാംസ്ഥാനം  തിരുവനന്തപുരം ജില്ലയിലെ ഗവ. എച്ച്എസ്എസ് വീരണകാവും എറണാകുളം ജില്ലയിലെ സെന്റ് ജോസഫ്‌സ് എച്ച്എസ് കറുകുറ്റിയും പങ്കിട്ടു.
കണ്ണൂര്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസും  രണ്ടാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച് എസ് എസും മൂന്നാം സ്ഥാനം തളിപ്പറമ്പ് സീതി സാഹിബ് എച്ച്എസ്എസ്ും നേടി.
സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായ സ്‌കൂളുകള്‍ക്ക് യഥാക്രമം രണ്ട് ലക്ഷം, 1.5ലക്ഷം, ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തില്‍  ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍രായ സ്‌കൂളുകള്‍ക്ക് യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തി പത്രവും അവാര്‍ഡായി ലഭിക്കും.  ജൂലൈ ആറിന് നിയമസഭാ മന്ദിരത്തിനുള്ളിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 148 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ     ലക്ഷ്യം.

അധ്യാപക ഒഴിവ്

കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജൂനിയര്‍ ബോട്ടണി അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്.   താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 9847938548.

ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി/ ഡിപ്ലോമ

അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിങ്ങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിലേക്കും ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിലേക്കും പ്രവേശനം തുടങ്ങി.  പ്ലസ്ടു ആണ് യോഗ്യത.  ഫോണ്‍: 8301030362, 9995004269, 0460 2226110.

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമ

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.    ഓണ്‍ലൈനായി https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30.  ഫോണ്‍: 9846033001.

താല്‍ക്കാലിക നിയമനം

ജില്ലാ ആശുപത്രിയില്‍ എക്കോ/ ടി എം ടി ടെക്‌നീഷ്യന്‍, ഇ സി ജി ടെക്‌നീഷ്യന്‍, ഒ ടി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജിയാണ് എക്കോ/ ടി എം ടി ടെക്‌നീഷ്യന്റെ യോഗ്യത.   ഇന്റര്‍വ്യൂ ജൂണ്‍ 22ന് രാവിലെ 10.30ന്.   ഇ സി ജി ടെക്‌നീഷ്യന് വി എച്ച് എസ് ഇ, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ സി ജി ആന്റ് ആഡിയോമെട്രിക് ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവസ്‌കുലര്‍ ടെക്‌നോളജി എന്നിവയാണ് യോഗ്യത.  ഇന്റര്‍വ്യൂ  22ന് ഉച്ചക്ക് 12 മണി.  ഒ ടി ടെക്‌നീഷ്യന് പ്ലസ്ടു/ സയന്‍സ് മുഖ്യവിഷയമായുള്ള പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നോളജി.  ഇന്റര്‍വ്യൂ 22ന് ഉച്ചക്ക് രണ്ട് മണി.  എല്ലാ തസ്തികകള്‍ക്കും മുന്‍പരിചയം അഭികാമ്യം.
താല്‍പര്യമുളളവര്‍ മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

ടെണ്ടര്‍

ജില്ലാ ആശുപത്രിയിലെ ദന്തല്‍ യൂണിറ്റിലേക്ക് മന്ദഹാസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെറ്റ് പല്ലുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍, മെറ്റീരിയലുകള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ജൂണ്‍ 25ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

ക്വട്ടേഷന്‍

നടുവില്‍ ഗവ.പോളിടെക്‌നിക് കോളേജിലെ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റിലെ ഡീസല്‍ എന്‍ജിന്‍ സര്‍വീസ് ലാബ് ഉപകരണങ്ങള്‍, പെട്രോള്‍  എന്‍ജിന്‍ സര്‍വീസ് ലാബിലേക്ക് ഉപകരണങ്ങള്‍/ അപ്പാരറ്റസ് എന്നിവ വിതരണം ചെയ്യുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 28 ഉച്ചക്ക് 12.30 വരെ.
വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിലേക്ക്  ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 29 ഉച്ചക്ക് 12.30 വരെ. ഫോണ്‍ 0460 2251033.

ലേലം

കണ്ണൂര്‍ ഗവ.വനിതാ ഐ ടി ഐ കോമ്പൗണ്ടിലെ രണ്ട് മരങ്ങള്‍ ജൂണ്‍ 21ന് വൈകിട്ട് മൂന്ന് മണിക്ക് ഐ ടി ഐ പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2835183.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.ഐ ടി ഐയിലെ വയര്‍മാന്‍ ട്രേഡില്‍ അപ്പോക്‌സി ഫ്‌ളോറിങ് പണികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 25ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2835183.

ക്വട്ടേഷന്‍

കണ്ണൂര്‍ റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ ഔദേ്യാഗിക ആവശ്യങ്ങള്‍ക്ക് അഞ്ച് സീറ്റുള്ള എ സി വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 29ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 9495614115, 8078448820.

About The Author