വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പുതുതലമുറയുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാന്‍ വിപുലമായ പരിപാടികളുമായി ജില്ലാ ശിശുക്ഷേമ സമിതി

ലഹരിക്കെതിരെയും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ഭിന്നശേഷിക്കാരായ കുട്ടികളുടെ സുരക്ഷക്കും വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ  വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതിയുടെ പ്രസിഡണ്ട് കൂടിയായ  ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലോത്സവം നടത്താനും തീരുമാനിച്ചു.

2023 – 24 വര്‍ഷത്തെ വരവ് ചെലവ് കണക്കും റിപ്പോര്‍ട്ടും  2024 – 25 വര്‍ഷത്തേക്കുള്ള ബഡ്ജറ്റും യോഗം അംഗീകരിച്ചു.

യോഗത്തില്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട് പി സുമേശന്‍, സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ ടി സുധീന്ദ്രന്‍ മാസ്റ്റര്‍, സെക്രട്ടറി കെ എം രസില്‍ രാജ്, യു കെ ശിവകുമാരി, വിഷ്ണു ജയന്‍, സി അശോക് കുമാര്‍, വി പ്രവീണ്‍, ടി ലതേഷ് , വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, കമ്മറ്റി അംഗങ്ങള്‍  തുടങ്ങിയവര്‍ സംസാരിച്ചു.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്
തപാല്‍ വകുപ്പിന്റെ ഇന്‍ഷൂറന്‍സ്

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് 10 ലക്ഷം രൂപ കവറേജുള്ള അപകട ഇന്‍ഷൂറന്‍സ് പോളിസി നല്‍കുന്നു.
തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് കുറഞ്ഞ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപയുടെ അപകട പരിരക്ഷ ലഭിക്കും. അപകടം മൂലമുണ്ടാകുന്ന ആശുപത്രി വാസത്തിന് പരമാവധി ഒരു ലക്ഷം രൂപ ആശുപത്രി ചെലവും ഏഴ് ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരികയാണെങ്കില്‍  10,000 രൂപ കണ്‍വാ                        െലസെന്‍സ് ആനുകൂല്യമായും നല്‍കുന്നു.  മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് 10 ലക്ഷം രൂപയും പോളിസി ഉടമയുടെ കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വിദ്യാഭ്യാസ  ആനുകൂല്യവും നല്‍കുന്നു.
തപാല്‍ വകുപ്പിന്റെ എല്ലാ ശാഖകളിലും ഈ സേവനം ലഭ്യമാണ്.  ആധാര്‍ കാര്‍ഡ്, നോമിനി ആയി നിര്‍ദ്ദേശിക്കപ്പെടുന്ന ആളുടെ പേരും കൃത്യമായ ജനന തീയതിയും ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടുമാണ് പദ്ധതിയില്‍ അംഗമാകാന്‍ വേണ്ടത്.
തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐ പി പി ബി) അക്കൗണ്ട് തുടങ്ങുന്നതിലൂടെ തൊഴിലുറപ്പ് പദ്ധതി വേതനം പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കും.  ആധാറുമായി ബന്ധിപ്പിച്ച് അക്കൗണ്ട് തുടങ്ങുന്നതിനാല്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രോഗ്രാം, സബ്‌സിഡികള്‍ എന്നിവ ഐ പി പി ബി അക്കൗണ്ടുകള്‍ വഴി നേരിട്ട് ഉപഭോക്താക്കള്‍ക്ക്  കൈമാറാന്‍ സാധിക്കുന്നു.  എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സൗകര്യം ലഭ്യമാണ്.  അക്കൗണ്ട് തുടങ്ങുന്നതിലൂടെ വാതില്‍പടിയില്‍ ബാങ്കിങ് സേവനം ലഭ്യമാകും.

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി ജൂണ്‍ 24 മുതല്‍ 28വരെ നടത്തുന്ന ഡെമിസ്റ്റിഫൈയിങ് എ ഐ എന്ന അഞ്ച്  ദിവസത്തെ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊഫഷണലുകള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ജനറേറ്റീവ് എ ഐയില്‍ താല്‍പര്യമുള്ള ആര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. വൈകിട്ട് 7.30 മുതല്‍ 8.30 വരെയാണ്  ക്ലാസ്. രജിസ്‌ട്രേഷന്‍ ഫീസ്  1000 രൂപ. രജിസ്‌ട്രേഷന്‍ ലിങ്ക്: http://ihrd.ac.in/index.php/onlineai.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് കോളേജില്‍ ഇന്റര്‍വ്യൂ നടത്തും.
മാത്ത്മാറ്റിക്‌സ് – 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന – ഇന്റര്‍വ്യൂ ജൂണ്‍ 25ന് രാവിലെ 10 മണി മുതല്‍.
ഹിന്ദി – 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, എം എ ഹിന്ദി നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന – ഇന്റര്‍വ്യൂ 27ന് രാവിലെ 10 മണി മുതല്‍.
മലയാളം – 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, എം എ മലയാളം നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന – ഇന്റര്‍വ്യൂ 27ന് ഉച്ചക്ക് ഒരു മണി മുതല്‍.

വാദ്യോപകരണ വിതരണം ശനിയാഴ്ച

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പെട്ട ഗ്രൂപ്പുകള്‍ക്ക് വാദേ്യാപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 15 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഡ്വ ബിനോയ്കുര്യന്‍ അധ്യക്ഷത വഹിക്കും.
ജില്ലയിലെ 11 ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ വിവിധ ഘടക പദ്ധതികളായ ഓരുജലകുളം നിര്‍മാണം, ഓരുജല കൂടു കൃഷി, കല്ലുമ്മക്കായ കൃഷി, ഫിഷ് കിയോസ്‌ക്, ഓരുജല കൂട്(എസ് ടി), റീ സര്‍ക്കുലേറ്ററി അക്വകള്‍ച്ചര്‍ സിസ്റ്റം (എസ് സി), ബയോഫ്‌ളോക്ക് (എസ് സി), ശുദ്ധജല കുളങ്ങളിലെ          മത്സ്യകൃഷി മത്സ്യവിത്ത് ഹാച്ചറി, ഓരുജല ബയോഫ്‌ളോക്ക് കുളങ്ങളുടെ നിര്‍മാണം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ തലശ്ശേരി/കണ്ണൂര്‍/ മാടായി/അഴീക്കോട് എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 20ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും.  ഫോണ്‍: 0497 2732340.

യോഗ പരിശീലന ക്യാമ്പ്

യോഗ ദിനത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജൂണ്‍ 18 മുതല്‍ 27 വരെ സൗജന്യ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.  സ്ത്രീകളിലും പുരുഷന്‍മാരിലും കാണുന്ന അമിത രക്തസമ്മര്‍ദ്ദവും സ്‌ട്രെസും കുറക്കുവാനുള്ള യോഗ പരിശീലനമാണ് നല്‍കുക.  താല്‍പര്യമുള്ളവര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുമായി ബന്ധപ്പെടുക.  ഫോണ്‍: 7012416425.

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത്       കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി കോം വിത്ത് കോ ഓപ്പറേഷന്‍, ബി സി എ, എം എസ് സി         കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം ഫിനാന്‍സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  www.ihrdadmissions.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എസ് സി/ എസ് ടി/ ഒ ഇ സി/ഒ ബി എച്ച് വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  ഫോണ്‍: 8547005048, 9447964008.

ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ പി ജി പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള  അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  www.ihrdadmissions.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍, 1000 രൂപ (എസ് സി, എസ് ടി  350 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും  പ്രവേശന  സമയത്ത് ലഭ്യമാക്കണം.  വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

സൗജന്യ തൊഴില്‍ പരിശീലനം

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ മിഷന്‍ വഴി നടത്തിവരുന്ന ഡി ഡി യു ജി കെ വൈയിലേക്ക് 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസത്തെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഫുഡ് പ്രൊഡക്ഷന്‍ ആന്റ് കിച്ചന്‍ സ്റ്റീവാര്‍ഡിങ്), ഏവിയേഷന്‍ (കസ്റ്റമര്‍ സര്‍വീസ്) എന്നിവയാണ് കോഴ്‌സുകള്‍.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീ യുവാക്കള്‍ക്കാണ് മുന്‍ഗണന.  യോഗ്യത പ്ലസ്ടു.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പഠനം, ഭക്ഷണം, താമസം, പ്രായോഗിക പരിശീലനവും ജോലിയും ഉറപ്പുവരുത്തും.
താല്‍പര്യമുള്ളവര്‍ ജൂണ്‍ 18, 19, 20 തിയതികളില്‍ വയനാട് കല്‍പ്പറ്റ പുളിയാര്‍മല ഗവ.ഐ ടി ഐക്ക് സമീപമുള്ള ലവ് ഗ്രീന്‍ അസോസിയേഷന്‍ എന്ന സ്ഥാപനത്തില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയുള്ള സമയത്ത് നേരിട്ട് ഹാജരാകണം.  ഫോണ്‍: 9539376000, 9497486000, 04936206062.

ക്വട്ടേഷന്‍

തലശ്ശേരി എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാറുടെ ഓഫീസ് ആവശ്യത്തിലേക്ക് വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 27ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 8547720649.

About The Author