വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഓണത്തിന്  പൂക്കളം നിറയ്ക്കാന്‍  ഒരു കൊട്ട പൂവ് പദ്ധതി

ഓണപൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി കൃഷിയുമായി ജില്ലാ പഞ്ചായത്ത്. പൂക്കളമിടാന്‍ നാട്ടിന്‍ പുറങ്ങളില്‍ ആവശ്യത്തിന് ചെണ്ടുമല്ലി പൂവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതി നടപ്പിലാക്കുകയാണ്.

ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളില്‍  ഈ പദ്ധതി നടപ്പിലാക്കുവാന്‍ 2024- 25 വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം  ചെണ്ടുമല്ലി തൈകള്‍ സൗജന്യമായി കൃഷി ഭവനില്‍ നിന്നും കര്‍ഷക ഗ്രൂപ്പുകള്‍ക്ക് നല്‍കും.  ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഫാമുകളില്‍ നിന്നാണ് തൈകള്‍ എത്തിക്കുകയെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
ജൂലൈ ആദ്യവാരത്തോടെ തൈകള്‍ വിതരണം ചെയ്ത്  ഓണക്കാലത്ത് വിളവെടക്കാന്‍ സാധിക്കത്തക്ക വിധത്തിലാണ് പദ്ധതി. 20 മുതല്‍ 22 വരെ ദിവസം പ്രായമുള്ള തൈകളാണ് വിതരണം ചെയ്യുക. മിനിമം 15 സെന്റിലാണ് ഒരു ഗ്രൂപ്പ്  പുഷ്പകൃഷി ചെയ്യുക. പുഷ്പകൃഷിയുടെ പ്രോത്സാഹനമാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കര്‍ഷക ഗ്രൂപ്പുകള്‍, സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീകള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകള്‍ ജൂണ്‍ 20 നകം ബന്ധപ്പെട്ട കൃഷി ഭവനില്‍ നല്‍കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുലേഖാബി  അറിയിച്ചു.

വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന  പട്ടികജാതി  പട്ടികവര്‍ഗ്ഗ  വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസന  വകുപ്പുമായി  ചേര്‍ന്ന്  നടപ്പാക്കുന്ന വിദേശ  തൊഴില്‍  വായ്പാ  പദ്ധതിയില്‍   പരിഗണിക്കുന്നതിനായി  പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും  അപേക്ഷ  ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍  പ്രായമുള്ളവരും അഭ്യസ്തവിദ്യരായ  തൊഴില്‍രഹിതരും  ഏതെങ്കിലും  വിദേശരാജ്യത്തെ  അംഗീകൃത  തൊഴില്‍  ദാതാവില്‍  നിന്നും  തൊഴില്‍  നല്‍കുന്നതിന്  ഓഫര്‍  ലെറ്റര്‍  ലഭിച്ചിട്ടുള്ളവരുമാകണം. നോര്‍ക്ക റൂട്ട്‌സ്, ഒഡേപെക്ക് എന്നീ  സ്ഥാപനങ്ങള്‍  സ്‌പോണ്‍സര്‍  ചെയ്യുന്ന  അപേക്ഷകര്‍ക്ക്  മുന്‍ഗണന. കുടുംബ  വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ കവിയരുത്.    പരമാവധി  വായ്പ രണ്ട് ലക്ഷം രൂപയാണ്. അതില്‍  ഒരു ലക്ഷം  രൂപ വരെ  അര്‍ഹരായവര്‍ക്ക് സബ്സിഡിയായി അനുവദിക്കും. പലിശനിരക്ക് ആറ് ശതമാനവും  തിരിച്ചടവ്  കാലയളവ്  മൂന്ന് വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക്  വിദേശത്ത്  തൊഴില്‍  ചെയ്യുന്നതിനുള്ള വര്‍ക്ക്എഗ്രിമെന്റ്, വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍  സര്‍ട്ടിഫിക്കറ്റ്  (ആവശ്യമെങ്കില്‍) എന്നിവ  ലഭിച്ചിരിക്കണം.
തുകക്ക്  കോര്‍പ്പറേഷന്റെ  നിബന്ധനകള്‍ക്കനുസരിച്ച്   ആവശ്യമായ    ജാമ്യം ഹാജരാക്കണം.  അപേക്ഷ  ഫോറവും  വിശദ  വിവരങ്ങളും    കോര്‍പ്പറേഷന്റെ  ജില്ലാ  ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 9400068513.

അപേക്ഷ ക്ഷണിച്ചു

മത്സ്യത്തൊഴിലാളികള്‍ക്ക് 2024-25 വര്‍ഷം സ്‌ക്വയര്‍ മെഷ് കോഡ് എന്റ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റിന് 16,000 രൂപ വില വരുന്ന ഫിഷ് കോഡ് എന്റ്, ഷ്രിം കോഡ് എന്റ് എന്നിവ 50 ശതമാനം സബ്‌സിഡിയോടുകൂടിയാണ് വിതരണം ചെയ്യുന്നത്. ബോട്ടിന്  രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30നകം അതത് മത്സ്യഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം മത്സ്യഭവനുകളില്‍ ലഭിക്കും.  ഫോണ്‍: 0497 2731081.

വഖഫ് ബോര്‍ഡ് സിറ്റിങ് 13 ന്

സംസ്ഥാന വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസിന് കീഴില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വഖഫുകളുമായി ബന്ധപ്പെട്ട് ജൂണ്‍ 15 ന്  നടത്താന്‍ നിശ്ചയിച്ചിരുന്ന ബോര്‍ഡ് ജുഡീഷ്യല്‍ സിറ്റിങ് ജൂണ്‍ 13 ന്  കണ്ണൂർ ബെല്ലാർഡ് റോഡിലെ റെയിൻബോ സ്യൂട്ട്  ലേക്ക് മാറ്റിയതായി കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.

 പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു

ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു.  ആരോഗ്യ വകുപ്പ് അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ജെ പി എ എന്‍ കോഴ്‌സും മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് ഓക്‌സിലറി നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം. ജനറല്‍ നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ബി എസ് സി നഴ്‌സിങ് കോഴ്‌സും ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ് പാസായിരിക്കണം.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 18ന് രാവിലെ 11.30ന് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് യോഗ്യത, പ്രവൃത്തി പരിചയം ജനന തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം.  ഫോണ്‍: 0490 2330522.

വാക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ ആന്റ് പ്ലംബര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ് എസ് എല്‍ സി/ തത്തുല്യം, ഇലക്ട്രീഷ്യന്‍ ട്രേഡിലുള്ള ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം, വയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നുള്ള ലൈസന്‍സ്, പ്ലംബര്‍ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വെക്കേഷണല്‍ ട്രെയിനിങ് സെന്റര്‍ നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 14ന് ഉച്ചക്ക് രണ്ട് മണിക്ക് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

തപാല്‍ അദാലത്ത് 18 ന്

തപാല്‍ വകുപ്പിന്റെ വടക്കന്‍ മേഖല അദാലത്ത് ജൂണ്‍ 18 ന്  രാവിലെ 11.30ന് കോഴിക്കോട് നടക്കാവിലുള്ള പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും.   അദാലത്തില്‍  കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകളിലെ തപാലുകള്‍, സ്പീഡ് പോസ്റ്റ് സര്‍വ്വീസുകള്‍, പാഴ്‌സല്‍ കൗണ്ടര്‍ സര്‍വ്വീസുകള്‍, സേവിങ്‌സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയുമായിബന്ധപ്പെട്ട എല്ലാത്തരം പരാതികളും പരിഗണിക്കും. പരാതികള്‍ ജൂണ്‍ 13 നകം കിട്ടത്തക്കവിധം കവറിന് പുറത്ത് ഡാക് അദാലത്ത്  എന്നെഴുതി പി പി ജലജ, അസിസ്റ്റന്റ് ഡയറക്ടര്‍, ഓഫീസ് ഓഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജ്യണ്‍, നടക്കാവ്, കോഴിക്കോട് 673011 എന്ന വിലാസത്തില്‍ അയക്കണം.

പ്രതേ്യക ഒ പി

പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ രോഗനിദാന വിഭാഗത്തിന്റെ പ്രതേ്യക ഒ പിയില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, വയര്‍ വീര്‍പ്പ്, വിശപ്പില്ലായ്മ, മലബന്ധം, ഗ്യാസ് ട്രബിള്‍ എന്നിവക്ക് ഗവേഷണാടിസ്ഥാനത്തിലുള്ള പരിശോധനയും സൗജന്യ ചികിത്സയും ലഭിക്കും.  ഫോണ്‍: 9747181263.

മോണ്ടിസ്സോറി അധ്യാപക പരിശീലനം

കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസ്സോറി അധ്യാപക പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രായപരിധിയില്ല. ഫോണ്‍: 9072592412, 9072592416.
സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്

ജില്ലാ ആശുപത്രിയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റിന് എം ഡി/ ഡി എന്‍ ബി/ ഡി പി എം ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള എം ഫില്‍, ആര്‍ സി ഐ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.  ഫോണ്‍: 0497 2734343.

യോഗ കോഴ്‌സിന് അപേക്ഷിക്കാം

സ്‌കോള്‍ കേരളയില്‍ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ യോഗിക്ക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു ആണ് യോഗ്യത.  പ്രായപരിധി 17നും 50നും ഇടയില്‍.  ഒരു വര്‍ഷത്തെ കോഴ്‌സിന് 12500 രൂപയാണ് ഫീസ്.  പിഴ കൂടാതെ ജൂലൈ രണ്ട് വരെയും 100 രൂപ പിഴയോടെ ജൂലൈ 10 വരെയും ഫീസടച്ച് www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍: 9847237947, 9446680377.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട്  വര്‍ഷത്തെ പ്രവൃത്തി പരിചയവും  അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സിയും മൂന്ന്  വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  യോഗ്യരായവര്‍ (ഓപ്പണ്‍ വിഭാഗം) ജൂണ്‍ 15ന് രാവിലെ 10.30ന് യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0490 2318650.

ഐ പി പി എല്ലില്‍ പി ജി പ്രവേശനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ്  സ്റ്റഡീസ് കേരള ക്യാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് 2024 – 25 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
എം എ സോഷ്യല്‍ എറര്‍പ്രണര്‍ഷിപ്പ് ആന്റ് ഡവലപ്‌മെന്റ്, എം എ പബ്ലിക് പോളിസി ആന്റ് ഡവലപ്‌മെന്റ്, എം എ ഡിസെന്‍ട്രൈസേഷന്‍ ആന്റ് ലോക്കല്‍ ഗവേണന്‍സ് എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
രജിസ്‌ട്രേഷന്‍ ഫീസ് 600 രൂപ (എസ് സി/ എസ് ടി/ പി ഡബ്ല്യു ബി ഡി – 300 രൂപ) ഓണ്‍ലൈനായി (എസ് ബി ഐ ഇ പേ) അടച്ച് അപേക്ഷ https://www.admission.kannuruniversity.ac.in വഴി ജൂണ്‍ 30നകം സമര്‍പ്പിക്കണം.  ഫോണ്‍: 0460 2200904, 9895094110.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ഒഴിവ്

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ ഒഴിവുണ്ട്. ജൂണ്‍ 18 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. ജനറല്‍ മെഡിസിന്‍, എമേര്‍ജന്‍സി മെഡിസിന്‍, കാര്‍ഡിയോ വാസ്‌കുലാര്‍ ആന്റ് തൊറാസിക് സര്‍ജറി, റേഡിയോ ഡയഗ്‌നോസിസ്, റേഡിയോതെറാപ്പി, ഫോറന്‍സിക് മെഡിസിന്‍, ഫാര്‍മക്കോളജി വിഭാഗങ്ങളിലാണ് സീനിയര്‍ റസിഡന്റിന്റെ ഒഴിവുള്ളത്. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി രജിസ്ട്രേഷനുശേഷം അതത് വിഭാഗത്തില്‍ പി ജി ഡിഗ്രി നേടിയിരിക്കണം എന്നതാണ് സീനിയര്‍ റസിഡന്റ് തസ്തികയിലെ യോഗ്യത.
ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി രജിസ്ട്രേഷന്‍ നേടിയവര്‍ക്കാണ് ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായിരിക്കും. gmckannur.edu.in ല്‍ വിശദാംശങ്ങള്‍ ലഭിക്കും.  ഫോണ്‍: 0497 2808111.

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍  ജൂണ്‍ 14  ന്  രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ടീച്ചേര്‍സ് (ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍, മാത്‌സ്, കമ്പ്യൂട്ടര്‍), റിസപ്ഷനിസ്റ്റ് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍(ജാര്‍ഖണ്ഡ്), യൂണിറ്റ് മാനേജര്‍, കോ-ഓര്‍ഡിനേറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത:  പ്ലസ്ടു, ഡിഗ്രി, ബി എസ് സി/ ബിഎ/ ബി സി എ/ ബി എഡ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0497  2707610, 6282942066.

ഡിഗ്രി  /പി ജി പ്രവേശനം
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പള്ളിപ്പാറയിലുള്ള ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം കോ – ഓപ്പറേഷന്‍, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ നാലു വര്‍ഷ ബിരുദ കോഴ്‌സുകളിലേക്കും എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം ഫിനാന്‍സ് എന്നീ ബിരുദാനന്തര -ബിരുദ കോഴ്‌സുകളിലേക്കുമാണ് പ്രവേശനം. 50 ശതമാനം സീറ്റുകളിലേക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സൈറ്റ് മുഖേനയും 50 ശതമാനം സീറ്റുകളിലേക്ക് ഐ എച്ച് ആര്‍ ഡി സൈറ്റ്  http:/www.ihrdadmission.org മുഖേനയും   അപേക്ഷിക്കണം.
എസ് സി, എസ് ടി, ഒ ഇ സി, ഒ ബി സി (എച്ച്), ഫിഷര്‍മാന്‍ വിഭാഗങ്ങള്‍ക്ക്് ഫീസ് ആനുകൂല്യം ലംപ്‌സംഗ്രാന്റ് എന്നിവ ലഭിക്കും. ഫോണ്‍ : 8547005052, 9447596129.

തടി ലേലം

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, തേക്കിതര തടികള്‍ എന്നിവയുടെ ലേലം ജൂണ്‍ 19ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച തേക്ക് തടികള്‍, ഇരൂള്‍, ആഞ്ഞിലി, മരുത്,  മഹാഗണി, പൂവ്വം,  കുന്നി തുടങ്ങിയ തടികള്‍ വിവിധ അളവുകളില്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ രജിസ്‌ട്രേഷന്‍ നടത്താം. കൂടാതെ www.mstcecommerce.com വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

ലേലം
തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക് കോളേജ് ക്യാമ്പസിലെ അക്കേഷ്യ മരങ്ങളുടെ ലേലം ജൂണ്‍ 27ന് രാവിലെ 11.30ന് കോളേജില്‍ നടക്കും.  ഫോണ്‍: 0467 2211400, 9400006459.

About The Author