വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജൈവ കാര്‍ഷിക മിഷന്‍ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതിയായ ജൈവ കാര്‍ഷിക മിഷന്റെ കണ്ണൂര്‍ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ആത്മ പ്രൊജക്ട് ഡയറക്ടര്‍ എ സുരേന്ദ്രന്‍ കണ്‍വീനറായും എന്‍ ഡബ്ല്യു ഡി പി ആര്‍ എ ഡെപ്യൂട്ടി ഡയറക്ടര്‍ തുളസി ചെങ്ങാട്ട് കോ കണ്‍വീനറായുമായാണ് ജില്ലാതല കമ്മിറ്റി രൂപീകരിച്ചത്.  ജില്ലയിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, കെ വി കെ പ്രതിനിധി മുതലായ കൃഷി വകുപ്പ് ഉദേ്യാഗസ്ഥരും കൃഷി അനുബന്ധ വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥരും എം ജി എന്‍ ആര്‍ ഇ ജി എസ് ജില്ലാ പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, കര്‍ഷക പ്രതിനിധികള്‍  തുടങ്ങിയവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
 
അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി വികസന  പദ്ധതി, മില്‍ക്‌ഷെഡ് ഡവലപമെന്റ് പദ്ധതിയുടെ ഭാഗമായി ഡയറി പ്രൊമോട്ടര്‍മാര്‍, വുമണ്‍ ക്യാറ്റികെയര്‍ വര്‍ക്കര്‍മാര്‍ എന്നിവരെ നിയമിക്കുന്നു. എസ് എസ് എല്‍ സിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍  ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റില്‍ ലഭിക്കും.  ജൂണ്‍ 14ന് വൈകിട്ട് മൂന്ന് മണി വരെ അപേക്ഷ സ്വീകരിക്കും.  ഫോണ്‍: 0497 2707859

വനാമി ചെമ്മീന്‍ ടെക്‌നീഷ്യനെ നിയമിക്കുന്നു

മാപ്പിളബേ  മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ വനാമി ചെമ്മീന്‍കുഞ്ഞുങ്ങളുടെ ഉല്‍പ്പാദന ആവശ്യത്തിലേക്ക് ടെക്‌നീഷ്യനെ നിയമിക്കുന്നു.    പ്രവൃത്തിപരിചയമുള്ള ടെക്‌നീഷ്യന്‍മാര്‍ ജൂണ്‍ 15നകം മാപ്പിളബേ ചെമ്മീന്‍ ഹാച്ചറിയില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 9526041127.  വെബ്‌സൈറ്റ്: www.matsyafed.in.

ഓംബുഡ്‌സ്മാന്‍ സിറ്റിങ് 12ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ല എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്‌സ്മാന്‍ ജൂണ്‍ 12ന് രാവിലെ 11 മുതല്‍ 12 മണി വരെ പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തും.  പരാതികള്‍ നേരിട്ടും ഇ മെയില്‍, ഫോണ്‍, തപാല്‍ എന്നിവ വഴിയും നല്‍കാം.  ഫോണ്‍: 9447287542.  ഇ മെയില്‍: ombudsmanmgnregskannur@gmail.comombudsmanpmayg@gmail.com.  വിലാസം: ഓഫീസ് ഓഫ് ഓംബുഡ്‌സ്മാന്‍, അനക്‌സ് ഇ ബ്ലോക്ക്, നിയര്‍ നോര്‍ക്ക ഓഫീസ്, കണ്ണൂര്‍.

റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.  സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും എം പി എച്ച്/ എം എസ് സി നഴ്‌സിങ്/ എം എസ് ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.  പ്രായപരിധി 35 വയസ്.  ജൂണ്‍ 20ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 04712323223.  വെബ് സൈറ്റ്: www.shsre.kerala.gov.in.

മത്സ്യ കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

മത്സ്യ കര്‍ഷകരില്‍ നിന്നും വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  ശുദ്ധജല മത്സ്യകര്‍ഷകര്‍, ഓരുജല മത്സ്യകര്‍ഷകര്‍, ചെമ്മീന്‍ കര്‍ഷകര്‍, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റിയറിങ് യൂണിറ്റ് കര്‍ഷകര്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്‍പ്പാദന യൂണിറ്റ് കര്‍ഷകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്.
മത്സ്യകൃഷി സംബന്ധിച്ച വീഡിയോകളും ഫോട്ടോകളം സഹിതമുള്ള അപേക്ഷ  ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ജൂണ്‍ 15നകം സമര്‍പ്പിക്കണം.  ഫോണ്‍: 0497 2731081.

ഐ ടി ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

പെരിങ്ങോം ഗവ.ഐ ടി ഐയില്‍ രണ്ട് വര്‍ഷത്തെ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഒരു വര്‍ഷത്തെ വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ അപേക്ഷ ക്ഷണിച്ചു.  www.itiadmissions.kerala.gov.in വഴി നേരിട്ടോ അക്ഷയ സെന്റര്‍ വഴിയോ 100 രൂപ ഫീസടച്ച് അപേക്ഷിക്കാം.  ഫോണ്‍: 04985236266, 9497671940.
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക്, എന്‍ സി വി ടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://itiadmission.kerala.gov.in  വഴിയാണ് അപേക്ഷിക്കേണ്ടത്.   അപേക്ഷയുടെ പ്രിന്റൗട്ട്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം തൊട്ടടുത്തുളള ഗവ.ഐ ടി ഐകളില്‍ വെരിഫിക്കേഷന് ഹാജരാകണം.  ഫോണ്‍: 9895265951, 8089238825.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, കാത്ത് ലാബ് ടെക്‌നിഷ്യന്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫര്‍, എക്കോ/ ടി എം ടി ടെക്‌നിഷ്യന്‍, ഇ സി ജി ടെക്‌നിഷ്യന്‍, ഒ ടി ടെക്‌നിഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ഇന്റര്‍വ്യൂ തീയതി, സമയം, തസ്തിക എന്ന ക്രമത്തില്‍.  ജൂണ്‍ 13 – രാവിലെ 10മണി – ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. 14 – രാവിലെ 10 മണി – ഡയാലിസിസ് ടെക്‌നീഷ്യന്‍, ഉച്ചക്ക് രണ്ട് മണി – ഫാര്‍മസിസ്റ്റ്. 15 – രാവിലെ 10 മണി – കാത്ത് ലാബ് ടെക്‌നിഷ്യന്‍, 11 മണി – ലാബ് ടെക്‌നിഷ്യന്‍, 12 മണി –  റേഡിയോഗ്രാഫര്‍ (എക്‌സറേ/ സി ടി യൂണിറ്റ്), രണ്ട് മണി – എക്കോ/ ടി എം ടി ടെക്‌നിഷ്യന്‍, വൈകിട്ട് മൂന്ന് മണി – ഇ സി ജി ടെക്‌നീഷ്യന്‍, നാല് മണി – ഒ ടി ടെക്‌നീഷ്യന്‍. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങള്‍ ജില്ലാ ആശുപത്രി ഓഫീസില്‍ ലഭിക്കും.

ലേഖനം, കാര്‍ട്ടൂണ്‍ മത്സരം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, എന്‍വയോണ്‍മെന്റല്‍  ഇന്‍ഫര്‍മേഷന്‍ അവയര്‍നെസ് കപ്പാസിറ്റി ബില്‍ഡിങ് ആന്റ് ലൈവ്‌ലിഹുഡ് പ്രോഗ്രാം, മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് ഫോറസ്റ്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച്, കേരള വനഗവേഷണ സ്ഥാപനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും ലേഖനം, കാര്‍ട്ടൂണ്‍ എന്നിവ ക്ഷണിച്ചു.  ഇലക്ട്രിക് പാഴ്‌വസ്തുക്കള്‍ എന്ന വിഷയത്തില്‍ മലയാളത്തില്‍ എഴുതിയ 500 വാക്കില്‍ കവിയാതെയുള്ള ലേഖനവും കാര്‍ട്ടൂണുമാണ് പരിഗണിക്കുക.  ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം.  പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം സൃഷ്ടികള്‍ സ്‌കാന്‍ ചെയ്ത് training@kfri.org ലേക്ക് ജൂണ്‍ 20ന് വൈകിട്ട് 5.30നകം ലഭ്യമാക്കണം.

പ്രോഗ്രാം മാനേജര്‍ നിയമനം

ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ ജില്ലാ പ്രോഗ്രാം മാനേജരെ നിയമിക്കുന്നു.  ഫിഷറീസ് സയന്‍സ്, സുവോളജി, മറൈന്‍ സയന്‍സ്, മറൈന്‍ ബയോളജി, ഫിഷറീസ് ഇക്കണോമിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അഗ്രികള്‍ച്ചര്‍ മാനേജ്‌മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.  പ്രായം 18നും 35നും ഇടയില്‍.
താല്‍പര്യമുള്ളവര്‍ ജൂണ്‍ 20ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെ കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.  ഫോണ്‍: 0497 2731081.

തപാല്‍ അദാലത്ത് 26 ന്

തപാല്‍ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായുള്ള  തപാല്‍ അദാലത്ത് ജൂണ്‍ 26 ന്  പയ്യാമ്പലത്തുള്ള കണ്ണൂര്‍ ഡിവിഷന്‍  പോസ്റ്റ് ഓഫീസസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. അദാലത്തില്‍ തപാലുകള്‍, സ്പീഡ് പോസ്റ്റ് സര്‍വ്വീസുകള്‍, പാഴ്‌സല്‍ കൗണ്ടര്‍ സര്‍വ്വീസുകള്‍, സേവിങ്‌സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയുമായിബന്ധപ്പെട്ട എല്ലാത്തരം പരാതികളും പരിഗണിക്കും. പരാതികള്‍ ജൂണ്‍ 19 നകം കിട്ടത്തക്കവിധം കവറിന് പുറത്ത് ഡാക് അദാലത്ത്  എന്നെഴുതി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ – 670001 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0497- 2708125, 2700841, 2701425.

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സെര്‍ജന്റ് (പാര്‍ട്ട് ഒന്ന് നേരിട്ടുള്ള നിയമനം 716/2022) പാര്‍ട്ട് രണ്ട് (ബൈ ട്രാന്‍സ്ഫര്‍ മുഖേനേ – 717/2022) തസ്തികയിലേക്ക് 2023 ആഗസ്ത് രണ്ടിന് പി എസ് സി നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

വനിതാ കമ്മീഷന്‍ അദാലത്ത് 28 ന്

വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്ത് ജൂണ്‍ 28ന് രാവിലെ 10 മുതല്‍  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡി ടി പി, എം എസ് ഓഫീസ്, പൈത്തണ്‍, സി പ്രോഗ്രാമിങ്ങ്  എന്നീ കോഴ്‌സുകളിലേക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ് സി, എസ്. ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും.  വിശദ വിവരങ്ങള്‍ മേലെചൊവ്വ സി-ഡിറ്റ് കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍ : 9947763222.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ബോര്‍ഡില്‍ നിന്നും അംഗ തൊഴിലാളികളുടെ മക്കള്‍ക്ക് അനുവദിച്ചുവരുന്ന എസ് എസ് എല്‍ സി ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്ത് 31 വരെ സ്വീകരിക്കും.
കൂടാതെ എസ് എസ് എല്‍ സി പഠന സഹായത്തിനുള്ള അപേക്ഷ ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് ഒന്ന് വരെ സ്വീകരിക്കും.  വിവിധ കോഴ്‌സുകള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ (ഉന്നത വിദ്യാഭ്യാസം) കോഴ്‌സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസം വരെ സ്വീകരിക്കുന്നതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9846033001.

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്  ഗ്രാജ്വേറ്റ്  ഡിപ്ലോമ  ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ്  ആന്റ് സെക്യൂരിറ്റി, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ്  കോഴ്‌സ്  ഇന്‍  ലൈബ്രറി   ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയാണ് കോഴ്‌സുകള്‍.
കോഴ്‌സുകളില്‍ ചേരുന്ന എസ് സി/ എസ് ടി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അപേക്ഷ www.ihrdadmissions.org മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ടും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളില്‍ ജൂണ്‍ 27 ന് വൈകിട്ട് നാല് മണിക്കകം സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

പട്ടയകേസുകള്‍ മാറ്റി

ജൂണ്‍ 11.,  12, 13 തീയതികളില്‍ കലക്ടറേറ്റില്‍  വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍  യഥാക്രമം ജൂലൈ ഒമ്പത്, 10, 11 തീയതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ എസ് യു വി ടൈപ്പ് (6+1) വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 20ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2711621.

ക്വട്ടേഷന്‍

ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് 2024- 25 കാലയളവിലേക്ക് ആവശ്യമായ നോട്ടീസുകള്‍, ലെറ്റര്‍ ഹെഡുകള്‍, പദ്ധതി രേഖ, പ്രവര്‍ത്തന കലണ്ടര്‍ മുതലായവ പ്രിന്റ് ചെയ്യുന്നതിനും എ3, എ4 പേപ്പറുകള്‍ തുടങ്ങിയവ  വിതരണം ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 14ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

About The Author